സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ 32 നില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ, താമസക്കാരെ മാറ്റി പാര്‍പ്പിച്ചു. കിങ് ഫൈസല്‍ റോഡില്‍ പാലത്തിനോടു ചേര്‍ന്നുള്ള ബഹുനില താമസകേന്ദ്രത്തിലാണ് തീ പടര്‍ന്നത്. പാര്‍ക്കിങ് മേഖല ഉള്‍പ്പെടെ 32 നിലകളുള്ള കെട്ടിടത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ഉച്ചക്ക് രണ്ടുമണിയോടെയാണ് തീ ആളിപ്പടരുന്നതായി താമസക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇരുഭാഗത്തെയും നൂറിലേറെ ഫ്ളാറ്റുകള്‍ കത്തി. ആളപായമില്ലെന്നാണു പ്രാഥമിക നിഗമനം.
ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ഡിഫന്‍സ് താമസക്കാരെ ഒഴിപ്പിച്ചു. കടുത്ത പുകയില്‍ ശ്വാസംമുട്ടി അവശനിലയിലായവര്ക്ക് പ്രഥമശുശ്രൂഷ നല്കി. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. പ്രദേശമാകെ കനത്തപുക തങ്ങിനില്ക്കുന്നതും മൂലം കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല