സ്വന്തം ലേഖകന്‍: യുഎന്‍ ആസ്ഥാനത്ത് ആദ്യമായി ഫലസ്തീന് പതാക പാറിപ്പറന്നു, സമര്‍പ്പണം രക്തസാക്ഷികള്‍ക്ക്. ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആണ് ചുവപ്പും കറുപ്പും വെള്ളയും പച്ചയും നിറങ്ങളുള്ള പതാക വാനിലുയര്‍ത്തിയത്. നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന വന്‍ ജനക്കൂട്ടം പതാക ഉയര്‍ത്തുന്നതിന് സാക്ഷികളായി. ഇത് ചരിത്ര നിമിഷമാണെന്ന് പാതാക ഉയര്‍ത്തിയ ശേഷം ജനങ്ങളെ അഭിസംബോധ ചെയ്ത് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
ഈ പതാക ഇവിടെ ഉയരുന്നതിന് വേണ്ടി രക്തസാക്ഷികളായവര്‍, ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍, പരുക്കേറ്റവര്‍, ഇതിനു വേണ്ടി പരിശ്രമിച്ച മറ്റെല്ലാവര്‍ക്കുമായി ഇത് സമര്‍പ്പിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതാക ഉയരുന്നത് ബിഗ് സ്ക്രീനില്‍ കാണാന്‍ നൂറു കണക്കിനാളുകളാണ് വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലെ യാസര്‍ അറഫാത്ത് ചത്വരത്തില്‍ ഒരുമിച്ചത്.
ഫലസ്തീന് പതാക ഉയര്‍ത്തിയതിനെതിരെ ഇസ്റാഈല്‍ ശക്തമായ വിമര്‍ശവുമായി രംഗത്തുണ്ടായിരുന്നെങ്കിലും ഈ നീക്കങ്ങളെ യു എന്‍ തള്ളിക്കളയുകയായിരുന്നു. ഫലസ്തീന് പതാക ഉയര്‍ത്താന്‍ അനുവദിക്കണമെന്ന പ്രമേയം യു എന്‍ അസംബ്ലി ഈ മാസമാദ്യം അംഗീകരിച്ചിരുന്നു.
193 അംഗരാഷ്ട്രങ്ങളില്‍ ഇന്ത്യയടക്കമുള്ള 119 രാഷ്ട്രങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഇസ്രയേല്‍, യു എസ് തുടങ്ങിയ എട്ട് രാഷ്ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല