സ്വന്തം ലേഖകന്‍: എയര്‍ടെല്ലിന്റെ 4ജി പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്, പിന്‍വലിക്കാന്‍ ഉത്തരവ്പ. ‘എയര്‍ടെല്ലിനെക്കാള്‍ വേഗതയുള്ള നെറ്റ് വര്‍ക്കാണ് നിങ്ങളുടേതെങ്കില്‍ ആജീവനാന്ത മൊബൈല്‍ ഡാറ്റാ ബില്‍ ഫ്രീ’ എന്ന് അവകാശപ്പെടുന്ന പരസ്യമാണ് വിവാദമായത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിയ്ക്കുന്ന തരത്തിലുള്ളതായിരുന്നു പരസ്യം. ഒരു ഉപഭോക്താവ് നല്കിയ പരാതിയിലാണ് പരസ്യം പിന്‍വലിയ്ക്കാന്‍ ഉത്തരവായത്. എയര്‍ടെല്ലിനെക്കാള്‍ വേഗതയുള്ള നെറ്റ് വര്‍ക്കാണ് നിങ്ങള്‍ ഉപയോഗിയ്ക്കുന്നതെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റ ബില്‍ എയര്‍ടെല്‍ അടയ്ക്കുമെന്നാണ് പരസ്യത്തിലെ വാഗ്ദാനം. ഏറെ വിവാദമായ എയര്‍ടെല്ലിന്റെ 4ജി പരസ്യം പിന്‍വലിയ്ക്കണമെന്ന് അഡൈ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ) യും ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ഏഴിന് മുമ്പ് പരസ്യം പിന്‍വലിയ്ക്കുകയോ വിവാദമായ ഭാഗം മാറ്റുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്ത് ആദ്യമായി 4ജി എത്തിച്ചത് എയര്‍ടെല്ലാണ്. മറ്റ് സേവന ദാതാക്കള്‍ 4ജിയിലേയ്ക്ക് എത്തുന്നതിന് മുമ്പായിരുന്നു എയര്‍ടെല്ലിന്റെ പരസ്യം. മുമ്പ് ഐഡിയയും ഐഐഎന്‍ പരസ്യത്തിലൂടെ സമാനമായ നടപടി നേരിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല