കെജെ ജോണ്‍: ആഗോള തലത്തില്‍ സമാധാന സന്ദേശം നല്കുന്ന ‘ദി വേള്‍ഡ് പീസ് മിഷന്റെ’ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും, ജീവകാരുണ്യ പ്രവര്‍ത്തകനും, ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ യുറോപ്പിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളില്‍ വച്ച് 2015 ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 30 വരെ കുടുംബ ജീവിതത്തിനാവശ്യമായ പ്രബോധനങ്ങള്‍ നല്കി, ‘സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും’ ( On Earth as it is in Heaven ) എന്ന മുഖ്യ ചിന്താധാരയിലൂന്നി ഫാമിലി കോണ്‍ഫ്രന്‍സുകള്‍ നടത്തുന്നു.
റോസാമിസ്റ്റിക്ക, സൂറിച്ച്, ജര്‍മ്മനി, യു.കെ, ഹൂസ്റ്റണ്‍, ഡാളസ് എന്നിവിടങ്ങളിലാണ് ഫാമിലി കോണ്‍ഫ്രന്‍സ് ക്രമീകരിച്ചിരിക്കുന്നത്.
റോസാ മിസ്റ്റിക്ക മാതാവിന്റെ ആഗോള തീര്‍ത്ഥാടന ദേവാലയത്തില്‍ വച്ച് സ്വിറ്റ്സര്‍ലന്‍ഡ് ഹോളിക്രോസ് ഫെയിത്ത് മിഷന് നേതൃത്വം നല്കുന്ന രണ്ടാം മരിയന്‍ കുടുംബസംഗമ സമ്മേളനം 2015 ഒക്ടോബര്‍ 3, 4 തീയതികളില്‍ നടത്തുന്നു. അത്ഭുതങ്ങളും അടയാളങ്ങളും നല്കിയ ഒന്നാം മരിയന്‍ കുടുംബ സംഗമത്തിനു ശേഷമാണ് ആത്മീയ ആഘോഷത്തിനായി റോസാ മിസ്റ്റിക്ക വീണ്ടും ഒരുങ്ങുന്നത്. മനസ്സില്‍ ദൈവാനുഭവവും പ്രായോഗിക ജീവിത പാഠങ്ങളും നല്കുന്ന ലോക പ്രശസ്ത വചന പ്രഘോഷകരുടെ പ്രഭാഷണങ്ങളും കൂടാതെ വിശുദ്ധ കുര്‍ബാനയും ആഴമേറിയ പ്രാര്‍ത്ഥനാനുഭവം നല്കുന്ന ആരാധനയും, അത്ഭുത രോഗശാന്തി ശുശ്രൂഷയും പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ പ്രദക്ഷിണവും വഴി പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ ദൈവപാദങ്ങളില്‍ പ്രാര്ഥനാനിയോഗങ്ങള് സമര്‍പ്പിച്ച് ഉത്തരം ലഭിക്കുവാന്‍ ശാന്തമായ രണ്ടു ദിനങ്ങള്‍ നല്‍കുന്നതാണ് മരിയന്‍ കുടുംബസംഗമം.
ആത്മീയ ആചാര്യനും, മാവേലിക്കര രൂപതാ മെത്രാനും, പ്രശസ്ത വാഗ്മിയുമായ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, 2015 ഒക്ടോബര്‍ മൂന്നാം തീയതി മരിയന്‍ സംഗമം ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നല്‍കും. സൂറിച്ച് സേബാഗ് പള്ളി മുന്‍ വികാരിയും യുവജനങ്ങളുടെ അപ്പോസ്തോലനുമായ റവ. ഫാ. തോമസ്സ് വിട്മര്‍ യുവതീയുവാക്കള്‍ക്കു വേണ്ടി പ്രായോഗിക ജിവിതപാഠങ്ങളിലൂടെ ആത്മീയ ദര്‍ശനങ്ങള്‍ നല്‍കും.
കുടുംബജീവിതം നയിക്കുന്നവര്‍ക്കു വേണ്ടി ബ്രദര്‍ സണ്ണി സ്റ്റീഫന്‍ സമാധാന സ്നേഹ സന്ദേശം നല്‍കും.
കൌണ്സിലിംഗിനു സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഈ കോണ്‍ഫ്രന്‍സുകളില്‍ പങ്കെടുത്ത് ജീവിതത്തിന് ആധ്യാത്മികമായ ഉണര്‍വ്വും തലമുറകള്‍ അനുഗ്രഹീതമാവാനുതകുന്ന അറിവും ദൈവാനുഭവത്തിന്റെ നിറവും നേടാന്‍ സംഘാടകര്‍ എല്ലാവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: twpmorg@gmail.com ഫോണ്‍ നമ്പര്‍: 0041 762 226 299 / 0027 83 410 2921
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല