ജോണിക്കുട്ടി പിള്ളവീട്ടില്‍: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തോലിക്കാ ദേവാലയത്തില്‍ നാല്പത്തെട്ടു മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും ഒക്ടോബര്‍ 29 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഒക്ടോബര്‍ 31 ശനിയാഴ്ച വൈകുന്നേരം 7 മണി വരെ നടത്തപ്പെടുന്നതാണ്. കുടുംബവര്‍ഷത്തിലെ ജപമാല മാസത്തില്‍ കുടുംബങ്ങളുടെ മാനസാന്തരത്തിനും വിശുദ്ധീകരണത്തിനും വേണ്ടി ജപമാലയര്‍പ്പിച്ച് അമ്മയുടെ മദ്ധ്യസ്ഥം അപേക്ഷിക്കാം. ആദ്യ സക്രാരിയായ പരിശുദ്ധ മറിയം പരിപാലിച്ചു വളര്‍ത്തിയ ദിവ്യകാരുണ്യം അനിഷേധ്യമായ അടയാളവും അത്ഭുതവുമായി അഞ്ചുദിനം ചരിത്രത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. സത്യവിശ്വാസത്തില്‍ സ്ഥിരീകരിക്കപ്പെട്ടതും സഭ ഔദ്യോഗീകമായി അംഗീകരിച്ചതുമായ നൂറില്‍പരം ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും അഖണ്ഡ ജപമാലയുടെ ദിനങ്ങളില്‍ നടത്തപ്പെടുന്നു. 29 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് 31 ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ സമാപിക്കുന്ന ജപമാലയിലേക്ക് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല