സ്വന്തം ലേഖകന്‍: ടൈറ്റാനിക്കിലെ അവസാന മെനു കാര്‍ഡിന് ലേലത്തില്‍ കിട്ടിയത് 56 ലക്ഷം രൂപ. മഞ്ഞുമലയിലിടിച്ചു മുങ്ങിത്താഴവെ രക്ഷാബോട്ട് വഴി രക്ഷപ്പെട്ട ഏബ്രഹാം ലിങ്കണ് സാലമണ്‍ എന്ന ഒന്നാം ക്ലാസ് യാത്രക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന മെനു കാര്‍ഡാണ് 88,000 ഡോളറിന് ലേലത്തില്‍ പോയത്. കപ്പലില്‍ വിതരണം ചെയ്ത അവസാനത്തെ ഉച്ചയൂണിന്റെ മെനു കാര്‍ഡിനാണ് ഇത്രയും വില കിട്ടിയത്.
ഗ്രില്‍ഡ് മട്ടണ്‍ ചോപ്സും കസ്റ്റഡ് പുഡിങ്ങും കോണ്‍ഡ് ബീഫും ആപ്പിള്‍ പേസ്ട്രിയും എട്ടുതരം പാല്‍ക്കട്ടിയും ഊണ്മേശയില് നിരത്തുന്ന ഈ മെനുവിന്റെ നാലെണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. ടൈറ്റാനിക് ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട യാത്രക്കാരന്റെ അനന്തരാവകാശികളാണ് 103 വര്‍ഷങ്ങള്‍ക്കുശേഷം മെനു കാര്‍ഡ് ലേലത്തിന് എത്തിച്ചത്.
1912 ഏപ്രില്‍ 14 നായിരുന്നു ടൈറ്റാനിക് ഇതിഹാസ ദുരന്തമായി ചരിത്രത്തിലേക്ക് താഴ്ന്നുപോയത്. സതാംപ്റ്റണില്നിന്നു ന്യൂയോര്‍ക്കിലേക്കുള്ള കന്നിയാത്രയ്ക്കിടെയാണ് മഞ്ഞുമലയിലിടിച്ച ടൈറ്റാനിക് അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയതും 1500 പേര് മരിച്ചതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല