സ്വന്തം ലേഖകന്‍: കേരളം തെരഞ്ഞെടുപ്പു ചൂടിലേക്ക്, പാര്‍ട്ടികള്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പു നേരത്തെ എത്തിയതോടെ പ്രചാരനത്തിന്റേയും സീറ്റ് വിഭജനത്തിന്റേയും ചര്‍ച്ചകളുടെ തിരക്കിലേക്ക് നീങ്ങുകയാണ് പാര്‍ട്ടികള്‍. കൊച്ചിയില്‍ എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന കണ്‍വന്‍ഷനോടെ യുഡിഎഫ് പ്രചാരണത്തില്‍ സജീവമാകും.
എല്‍ഡിഎഫിനും സിപിഎമ്മിനും നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള ശക്തിപരീക്ഷണമാകും തദ്ദേശ തെരഞ്ഞെടുപ്പ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ ജില്ലാ–പ്രാദേശികതലങ്ങളില്‍ ഏറെക്കുറെ പാര്‍ട്ടി പൂര്‍ത്തിയായിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനെ പ്രചാരണത്തിനു മുന്നില്‍ നിര്‍ത്തണമോ എന്ന കാര്യത്തില്‍ ഇനിയും ധാരണയായില്ല.
എസ് എന്‍ ഡി പി പാര്‍ട്ടി രൂപീകരണ പ്രഖ്യാപനവുമായി മുന്നോട്ടു വന്നതോടെ പുതുസഖ്യ പ്രതീക്ഷയില്‍ ആവേശത്തിലാണ് ബിജെപി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മുഴുവന്‍ വാര്‍ഡിലും പാര്‍ട്ടിയുടെയോ സഖ്യകക്ഷി–സംഘടനകളുടെയോ സ്ഥാനാര്‍ഥികളുണ്ടാകും. രണ്ടുദിവസങ്ങള്‍ക്കകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല