സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യയുടെ സമ്മാനം, തുണയാകാന്‍ മൊബൈല്‍ ആപ്പ്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പ്രവാസികളായ ഇന്ത്യന്‍ തൊഴിലാള്‍ക്കായി ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതായി കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആന്‍ഡ്രോയിഡിലും ഐ ഒ എസിലും പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണിത്. തൊഴിലാളികള്‍ക്ക് പ്രയാസകരമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ ആപ്ലിക്കേഷനിലൂടെ കോണ്‍സുലേറ്റിനെ അറിയിക്കാന്‍ കഴിയും. ഇന്ത്യന്‍ ഭരണകൂടം വിദേശ ഇന്ത്യക്കാര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.
പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയ കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കഴിയും. പി എം വെബ്‌സൈറ്റ്, ഇമൈഗ്രേറ്റ്, മദദ് എന്നിവയുമായി ആപ്ലിക്കേഷന്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സന്ദേശം അയക്കാനും ഉപയോഗപ്പെടുത്താം. ആപ്ലിക്കേഷന്‍ ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല