1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2015

അപ്പച്ചന്‍ അഗസ്റ്റിന്‍: സീറോ മലബാര്‍ സഭയുടെ ഭരണഘടനക്ക് വിധേയമായി പാരമ്പര്യവും, പൈതൃകവും,വിശ്വാസവും,സഭാ സ്‌നേഹവും,മതബോധനവും മുറുകെ പിടിച്ചു കൊണ്ട് മുന്നേറാന്‍ സഭയുടെ ശ്രേഷ്ട ഇടയന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ്. ഇതര സമൂഹത്തില്‍ നന്മയുടെ കിരണങ്ങളും,സഹകരണവും വര്‍ഷിക്കുവാനും മാതൃകാ ജീവിതം നയിക്കുന്ന വിശ്വാസ പ്രഘോഷകരാവാനും പിതാവ് ഏവരെയും ഓര്‍മ്മിപ്പിച്ചു. യുറോപ്പില്‍ സീറോ മലബാര്‍ സഭയുടെ ചരിത്ര നിയോഗത്തിന് കാരണ ഭൂതരായ മാത്യു ചൂരപൊയികയില്‍ അച്ചനും, ലങ്കാസ്റ്റര്‍ രൂപതയിലെ വിശ്വാസ സമൂഹവും പ്രത്യേകിച്ച് പ്രസ്റ്റണ്‍,ബ്‌ളാക്ക്പൂള്‍ ഇടവക അംഗങ്ങള്‍ യു കെ യുടെ ഇതര ഭാഗങ്ങളില്‍ സഭക്ക് പ്രചോദനവും,പ്രോത്സാഹനവും നാന്ദിയും ആയി ഭവിക്കട്ടെയെന്നു കാര്‍ഡിനല്‍ ആലഞ്ചേരി പിതാവ് ആശംശിച്ചു.

യു കെ യില്‍ സഭക്ക് അനുവദിക്കപ്പെട്ട പ്രഥമ ദേവാലയവും, പ്രസ്റ്റനും, ബ്‌ളാക്ക് പൂളും കേന്ദ്രീകരിച്ച് തുടങ്ങുന്ന രണ്ടു വ്യക്തിഗത ഇടവകകളും, അജപാലന ശുശ്രുഷക്കായി ആരംഭിക്കുന്ന സീ.എം.സി സന്യാസിനി മഠത്തിന്റെയും ഉദ്ഘാടനവും,സമര്‍പ്പണവും, പ്രഖ്യാപനവും,പുന:നാമകരണവും,സഭയുടെ ഔദ്യോഗിക ഏറ്റു വാങ്ങലും കൂദാശ ചെയ്യപ്പെടുന്ന ചരിത്ര ദിനത്തില്‍ മുഖ്യ കാര്‍മ്മീകത്വം വഹിക്കുവാനും അനുഗ്രഹ ആശംസ അര്‍പ്പിക്കുന്നതിനും ആയി എത്തിയതായിരുന്നു വലിയ പിതാവ്.

പഴയ നിയമ കാലഘട്ടത്തില്‍ പോലും ഓരോ കുടിയേറ്റ ജനതയും പ്രാര്‍ത്ഥനക്കും ആരാധനക്കുമായി സ്ഥലം തേടിയിരുന്നതായും,അവിടെ സിനഗോഗുകളോ,ദേവാലയങളോ അതിനായി നിര്‍മ്മിച്ചിരുന്നതായും വിശ്വാസ സമൂഹം അതിന്നും തുടരുന്നതായും കാണുവാന്‍ കഴിയും. പ്രവാസ സഭാ മക്കള്‍ അക്കാര്യത്തില്‍ എന്നും അതീവ താല്‍പ്പര്യം എടുക്കുന്നതിനാലാന്നു ഇന്ത്യക്ക് വെളിയിലും ഇതു പോലെ സഭക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുന്നത്.നോയമ്പുകള്‍,തിരുന്നാളുകള്‍, കൂദാശകള്‍, മത ബോധനം, കുടുംബ സംസ്‌ക്കാരം തുടങ്ങിയവയില്‍ സഭ അവലംഭിക്കുന്ന പാരമ്പര്യ പൈതൃക ചട്ടങ്ങള്‍ പാലിച്ചു മുന്നേറുക എല്ലാ മക്കളുടെയും ഉത്തരവാദിത്വം ആണ്.ദൈവ മഹത്വം പ്രതിബിംബിക്കുന്ന സുന്ദര ദേവാലയമായി പള്ളി പരിചരിക്കുവാനും,പരിപാലിക്കുവാനുമുല്ല കടമ കാര്‍ഡിനല്‍ പ്രത്യേകം ഉദ്‌ബോധിപ്പിച്ചു. സഭക്കായി സൌകര്യങ്ങള്‍ അനുവദിക്കുകയും,പ്രോത്സാഹനം നല്കുകയും ചെയ്യുന്ന ലങ്കാസ്റ്റര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ മൈക്കിള്‍ കാംപെല്‍ പിതാവിനോടുള്ള സഭയുടെ അതിയായ ആദരവും നന്ദിയും പ്രകാശിപ്പിച്ച ജോര്‍ജ്ജ് പിതാവ് ഏവര്‍ക്കും ആശംശകളും നേര്‍ന്നു.

‘യു കെ യുടെ കത്തോലിക്ക വിശ്വാസചൈതന്യം പ്രശോഭിപ്പിക്കുന്നതില്‍ സീറോ മലബാര്‍ സഭക്ക് വലിയ പങ്ക്’ മാര്‍ മൈക്കിള്‍ കാംബെല്‍

പ്രസ്റ്റണ്‍ : യു കെ യില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും,കുടുംബ സംസ്‌കാരത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യ ശോഷണത്തില്‍ നിന്ന് ഒരു പരിധി വരെ കരുത്തേകുവാന്‍ ഇവിടേയ്ക്ക് കുടിയേറിയിരിക്കുന്ന സീറോ മലബാര്‍ സമൂഹത്തിന്റെ സംഭാവന വളരെ വലുതാണെന്ന് മാര്‍ മൈക്കിള്‍ കാംബെല്‍ പിതാവ്. സീറോ മലബാര്‍ സഭാ മക്കളുടെ തീക്ഷ്ണമായ വിശ്വാസവും,പ്രാര്‍ത്തനയോടും ആരാധനയോടുമുള്ള താല്പ്പര്യവും, ഇതര ഇടവക സമൂഹത്തില്‍ ആദരവോടും, ബഹുമാനത്തോടും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അര്‍പ്പണ മനോഭാവത്തോടെ സേവനം ചെയ്യുന്ന വലിയ ഒരു സമൂഹത്തെയാണ് സീറോ മലബാര്‍ സഭയിലൂടെ കാണുവാന്‍ കഴിഞ്ഞത്. ആ പാരമ്പര്യവും,സംസ്‌ക്കാരവും മൂല്യ ശോഷണം സംഭവിക്കാതെ തലമുറകളിലൂടെ പകര്‍ന്നു പന്തലിച്ചു നില്‍ക്കുവാന്‍ ആയിട്ടാണ് സഭക്കു ഈ സംവിധാനങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞിരിക്കുന്നത്. വലിയ ചരിത്ര സത്യങ്ങള്‍ ഉറഞ്ഞു കിടക്കുന്ന ഈ മനോഹര ദേവാലയം (വി.അല്‍ഫോന്‍സാ പാരീഷ്)സീറോ മലബാര്‍ സഭക്ക് കൈമാറുന്നതിലൂടെ യു കെ യില്‍ സഭക്ക് നവചരിതം പിറന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്നും അതിനു ഭാഗഭാക്കാകുവാന്‍ കഴിഞ്ഞത് ദൈവ തീരുമാനമാണെന്ന് ബിഷപ്പ് മൈക്കിള്‍ കാംബെല്‍ പറഞ്ഞു. ദേവാലയത്തിന്റെയും,ഇടവകളുടെയും ഡോക്കുമെന്‍സ് പിതാവ് ആലഞ്ചേരി പിതാവിനു കൈമാറി.

യു കെ യില്‍ സഭക്ക് അനുവദിക്കപ്പെട്ട പ്രഥമ ദേവാലയവും, പ്രസ്റ്റനും, ബ്‌ളാക്ക് പൂളും കേന്ദ്രീകരിച്ച് തുടങ്ങുന്ന രണ്ടു വ്യക്തിഗത ഇടവകകളും, അജപാലന ശുശ്രുഷക്കായി ആരംഭിക്കുന്ന സീ.എം.സി സന്യാസിനി മഠത്തിന്റെയും ഉദ്ഘാടനവും,സമര്‍പ്പണവും, പ്രഖ്യാപനവും,പുന:നാമകരണവും,സഭയുടെ ഔദ്യോഗിക ഏറ്റു വാങ്ങലും കൂദാശ ചെയ്യപ്പെടുന്ന ചരിത്ര ദിനത്തില്‍ പങ്കെടുക്കുവാനാണ് മൈക്കിള്‍ പിതാവെത്തിച്ചെര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.