സ്വന്തം ലേഖകന്‍: സീറോമലബാര്‍ സഭയുടെ യുകെയിലെ ആദ്യ ഇടവക ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ വിശ്വാസികള്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചുകൊണ്ട് പരസ്പരം സ്നേഹത്തിലും സഹിഷ്ണുതയിലും ഒന്ന് ചേര്‍ന്ന് ജീവിക്കുകയും ഇംഗ്ലണ്ടിലെ സഭയുമായി സഹകരിച്ച് വിശ്വാസജീവിതം കെട്ടിപ്പെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രസ്റ്റണിലെ സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ വച്ച് ഇന്നലെ രാവിലെ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഭാഗമായി ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് വചന സന്ദേശം നല്കുകയിരുന്നു അദ്ദേഹം. ഇതര സമൂഹത്തില്‍ നന്മയുടെ കിരണങ്ങളും,സഹകരണവും വര്‍ഷിക്കുവാനും മാതൃകാ ജീവിതം നയിക്കുന്ന വിശ്വാസ പ്രഘോഷകരാവാനും പിതാവ് ഏവരെയും ഓര്‍മ്മിപ്പിച്ചു.
യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ ചരിത്ര നിയോഗത്തിന് കാരണഭൂതരായ മാത്യു ചൂരപൊയികയില്‍ അച്ചനും, ലങ്കാസ്റ്റര്‍ രൂപതയിലെ വിശ്വാസ സമൂഹവും, പ്രത്യേകിച്ച് പ്രസ്റ്റണ്‍,ബ്ളാക്ക്പൂള്‍ ഇടവക അംഗങ്ങള്‍ യുകെയുടെ ഇതരഭാഗങ്ങളില്‍ സഭക്ക് പ്രചോദനവും, പ്രോത്സാഹനവും, നാന്ദിയുമായി ഭവിക്കട്ടെയെന്നു ആലഞ്ചേരി പിതാവ് ആശംസിച്ചു.
ദിവ്യബലി മധ്യേ നടന്ന വചന സന്ദേശത്തില്‍ അധികവും യുകെയിലെ സീറോമലബാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളെയും വഴക്കുകളെയും കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. തര്‍ക്കങ്ങളെയും വഴക്കുകളെയും കുറിച്ചുള്ള വാര്‍ത്തകള്‍ തനിക്ക് നിരന്തരം ലഭിക്കുന്നുണ്ടെന്നും ഉള്ളതില്‍ കൂടുതല്‍ മഹിമ ആരും ഭാവിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
യുകെയില്‍ സഭക്ക് അനുവദിച്ച പ്രഥമ ദേവാലയവും, പ്രസ്റ്റനും, ബ്ലാക്ക് പൂളും കേന്ദ്രീകരിച്ച് തുടങ്ങുന്ന രണ്ടു വ്യക്തിഗത ഇടവകകളുടേയും അജപാലന ശുശ്രുഷക്കായി ആരംഭിക്കുന്ന സിഎംസി സന്യാസിനി മഠത്തിന്റേയും ഉദ്ഘാടനവും, സമര്‍പ്പണവും, പ്രഖ്യാപനവും, പുന:നാമകരണവും, കൂടാതെ സഭയുടെ ഔദ്യോഗിക ഏറ്റുവാങ്ങലും അദ്ദേഹം നിര്‍വഹിച്ചു.
യുകെയുടെ നാനാഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന നൂറുകണക്കിന് വിശ്വസികളുടേയും നിരവധി വൈദികരുടേയും ലങ്കാസ്റ്റര്‍ രൂപത ബിഷപ്പ് മൈക്കിള്‍ കാംബെലിന്റെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോമലബാര്‍ സഭയുടെ ഡഗ കോഡിനേറ്റര്‍ ഫാ. തോമസ് പാറയടിയിലും ലങ്കാസ്റ്റര്‍ രൂപത സീറോമലബാര്‍ ചാപ്ലയിന്‍ ഫാ. മാത്യു ചൂരപ്പൊയ്കയിലും നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല