1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയും ജര്‍മ്മനിയും 18 കരാറുകളില്‍ ഒപ്പുവച്ചു, റയില്‍വേ, ഉന്നത വിദ്യാഭ്യാസം, വ്യോമയാനം, ഭക്ഷ്യസുരക്ഷ എന്നിവക്ക് മുന്‍തൂക്കം. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കരാറുകള്‍. മെര്‍ക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കരാറുകളില്‍ ഒപ്പിട്ടു.

റയില്‍വേ, ഉന്നതവിദ്യാഭ്യാസം, വ്യോമയാനം, ഭക്ഷ്യസുരക്ഷമേഖല എന്നിവയടക്കമുളള മേഖലകളിലാണ് കരാര്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിരോധം, സുരക്ഷ, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഇരുനേതാക്കളും ചര്‍ച്ചചെയ്തു. അതിനുശേഷമാണ് സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും മെര്‍ക്കല്‍ കൂടിക്കാഴ്ച നടത്തും. ബെംഗലുരിവില്‍ നാളെ നടക്കുന്ന വ്യവസായപ്രമുഖരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.