സ്വന്തം ലേഖകന്‍: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി ഡിസംബറിലെന്ന് വെള്ളാപ്പള്ളി നടേശന്. സാമൂഹിക നീതിയിലും മതേതരത്വത്തിലും അധിഷ്ഠിതമായിരുക്കും പുതിയ പാര്‍ട്ടിയെന്ന് യോഹം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനു മുന്നോടിയായി വിവിധ സമുദായനേതാക്കളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും യോഗത്തിനു ശേഷമാണു വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്.
എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിക്കണമെന്നു യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടതായി വെള്ളാപ്പള്ളി നടേശന് അറിയിച്ചു. കേരളത്തില്‍ മൂന്നാം മുന്നണി അനിവാര്യമാണെന്നു യോഗം വിലയിരുത്തി. ഭൂരിപക്ഷ സമുദായ ഐക്യം എന്നതിനേക്കാള്‍ മതേതര മുന്നണിക്കാണു കേരളത്തില്‍ പ്രസക്തിയെന്നു യോഗത്തില്‍ പങ്കെടുത്തവരില്‍ അധികം പേരും പറഞ്ഞു. പാര്‍ട്ടി രൂപവല്‍ക്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നു വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എസ്എന്‍ഡിപി ഡിസംബറില്‍ നടത്തുന്ന യാത്രയുടെ സമാപനത്തോടെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹിന്ദു സമുദായ ഐക്യം എന്നതു പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നതായി സൂചനയുണ്ട്. തുടര്‍ന്നാണു മതേതര മുന്നണി രൂപവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കിയത്. രാവിലെ പത്തോടെ തുടങ്ങിയ ചര്‍ച്ച വൈകിട്ട് അഞ്ചര വരെ നീണ്ടു. രാവിലെ പൊതുചര്‍ച്ച ആരംഭിക്കും മുന്‍പു വെള്ളാപ്പള്ളിയും മറ്റു യോഗം നേതാക്കളും രാഷ്ട്രീയ നിരീക്ഷകരുമായി പ്രത്യേക ചര്‍ച്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല