സ്വന്തം ലേഖകന്‍: ഇരുന്നും നിന്നും ജോലി ചെയ്യൂ, കുടവയര്‍ കുറക്കാമെന്ന് പഠനം. സ്ഥിരമായി ഇരുന്ന് ജോലി ചെയ്ത് കുടവയറും അമിതവണ്ണവുംകൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത.
ഒരേയിരുപ്പില്‍ മണിക്കൂറുകളോളം ജോലിചെയ്യുന്ന ശീലം മാറ്റി ഇടവേളകളില്‍ നിന്നും ഇരുന്നും നിന്നും ജോലിചെയ്താല്‍ കുടവയറും അമിതവണ്ണവും കുറയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇതോടൊപ്പം ആറുമിനിറ്റ് നടക്കാന്‍കൂടി സാധിച്ചാല്‍ ഫലം ഇരട്ടിയാകും.
ദിവസവും ഒരു മണിക്കൂര്‍ നിന്നു ജോലിചെയ്താല്ത്തന്നെ കുടവയറിനെയും അമിതഭാരത്തെയും നിയന്ത്രിക്കാനുകുമെന്നാണ് അമേരിക്കയിലെ ലുവ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ലുക്കാസ് കാറിന്റെയും സംഘത്തിന്റെയും കണ്ടെത്തല്‍.
നിന്ന് ജോലി ചെയ്യുമ്പോള്‍ ഇരുന്ന് ജോലി ചെയ്യുന്നതിനേക്കാള്‍ 87 കലോറിയാണ് ശരീരത്തില്‍നിന്ന് കുറയുന്നത്. ഇത് തീരെ കുറഞ്ഞ കലോറിയാണെങ്കിലും സ്ഥിരമായി ചെയ്യുന്പോള്‍ അമിതഭാരം കുറയ്ക്കുന്നതിന് പ്രധാന പങ്ക് വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല