1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2015

സ്വന്തം ലേഖകന്‍: അമിതാഭ് ബച്ചനെ അറിയാത്ത കടുവ, ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നു. ബിഗ് ബിയെ അറിയാത്തതിന് കടുവ എന്തു പിഴച്ചു എന്ന സംശയത്തിലാണ് മുംബൈ സജ്ഞയ് ഗാന്ധി നാഷണല്‍ പാര്‍ക്ക് ജീവനക്കാര്‍. നാഷണല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിനു പോയ ബിഗ് ബിയെ ഏതാണ്ട് നാലു കിലോമീറ്ററാണ് കടുവ ഓടിച്ചത്.

തലനാരിഴയ്ക്കാണ് കടുവയില്‍ നിന്ന് അമിതാഭ് ബച്ചന്‍ രക്ഷപ്പെട്ടത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ കാഴ്ച കാണാന്‍ പോയതായിരുന്നു അമിതാഭ് ബച്ചന്‍. വനത്തിലെ കാഴ്ചകളൊക്കെ കണ്ട് മടങ്ങി വരുമ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. താരം വണ്ടിയിലായിരുന്നതിനാല്‍ അപകടം ഒഴക്വായി.

വണ്ടിയുടെ പുറകില്‍ കടുവ രോക്ഷാകുലനായി പായുകയായിരുന്നു. വന്യജീവി സംരക്ഷണത്തോടനുബന്ധിച്ചാണ് അമിതാഭ് ബച്ചന്‍ വന്യജീവി സങ്കേതത്തില്‍ പോയത്. ട്വിറ്ററില്‍ അദ്ദേഹം ചിത്രങ്ങളും പോസ്റ്റ് ചെയ്തു.

ത്രില്ലിംഗ് ഡേ എന്നു പറഞ്ഞാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമൊന്നു പേടിച്ചെങ്കിലും പിന്നീട് ആ നിമിഷങ്ങള്‍ ആസ്വദിച്ചു എന്നാണ് ബച്ചന്റെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.