കിസാന്‍ തോമസ്: ‘ നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നപോലെ
നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ വിശുദ്ധ ലൂക്കാ 6 : 36. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബനവീകരണ ധ്യാനം 2015 ഒക്ടോബര്‍ 24,25,26(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിലും ഒക്ടോബര്‍ 27(ചൊവ്വ) യുവജനങ്ങള്‍ക്കായി (Teenage & Youth Convention) ഏകദിന പ്രത്യേക ധ്യാനവും നടത്തപെടുന്നു. ബ്ലാന്ച്ചാര്‍ഡ്‌സ്‌ടൌണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത കുടുംബ നവീകരണ ധ്യാനഗുരുവും ശാലോം ടിവിയിലുടെ നമ്മുടെ കുടുംബത്തിലെ നിത്യ സന്ദര്‍ശകനും അതിലൂടെ നമ്മുടെ ഭവനത്തിലെ ഒരംഗവുമയി മാറിക്കഴിഞ്ഞ ബഹുമാനപെട്ട റവ .ഫാ .ഡോ.ജോസഫ് പാംപ് ളാനിയില്‍ (SANDESA BHAVAN,BIBLE APOSTOLATE OF TELLICHERY ARCHDIOCESE)അച്ചനാണ് ധ്യാനം നയിക്കുന്നത്.
ആദ്യകുര്‍ബാന സ്വീകരിച്ച കുഞ്ഞുങ്ങള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരേയുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പോലെ വിവിധ വിഭാഗങ്ങളായി 2015 ഒക്ടോബര്‍ 24,25,26 തിയ്യതികളില്‍ കുടുംബനവീകരണത്തോടൊപ്പം കുട്ടികളുടെ ധ്യാനവും നടത്തപെടുന്നു.സെഹിയോന്‍ ക്രിസ്റ്റീന്‍ ധ്യാന ടീമിന്റെ (U K) നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനം നടത്തപ്പെടുന്നത്.
കുടുബനവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാര്‍ത്ഥനയാക്കി ,പ്രാര്‍ത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാസ്‌ത്രോത്രങ്ങളോടെ നമ്മുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവാന്‍ വിശ്വാസികള്‍ ഏവരെയും ബ്ലാന്ച്ചാര്‍ഡ്‌സ്‌ടൌണ്‍ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
N.B. കുടുംബ ധ്യാനം, കുട്ടികളുടെ ധ്യാനം, യുവജനകണ്‍വെന്‍ഷന്‍ എന്നിവ ഓരോന്നിനും പ്രത്യേകമായി സഭയുടെ വെബ്‌സൈറ്റ് http://www.syromalabar.ie/ ല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20 ന് മുന്‍പ് ചെയ്യേണ്ടതാണ്. വെബ്‌സൈറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം 10/10/2015 (ശനിയാഴ്ച്ച ) മുതല്‍ ലഭ്യമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല