സിജി സെബാസ്ന്റ്യന്‍: ക്ലിഫ്റ്റന്‍ രൂപത സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 24ന് ബ്രിസ്റ്റോളിലെ സൗത്ത് മീഡ് ഗ്രീന്‍ വേ സെന്ററില്‍ വച്ച് നടക്കുന്ന അഞ്ചാമത് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കലോത്സവത്തിനുള്ള രജിസ്ട്രേഷന് ഒക്ടോബര്‍ 11 ന് പൂര്‍ത്തിയാവും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തു ചേരുന്ന ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം സംഘാടക മികവ് കൊണ്ടും കുട്ടികളുടെ വന്‍ പങ്കാളിത്തം കൊണ്ടും യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായിട്ടാണ് അറിയപ്പെടുന്നത്. സീറോ മലബാര്‍ വിശ്വാസികളുടെ ക്രിയാത്മകതയും ഭക്തിയും ഇണ ചേരുമ്പോള്‍ അത് മഹത്തായ കലാ സൃഷ്ടികള്‍ക്ക് വഴിയൊരുക്കുകയും അത് വഴി ദൈവ വചനം പ്രഘോഷിക്കപ്പെടുകയും ചെയ്യുന്നു. ദൈവ വചനം കലാ രൂപങ്ങളിലൂടെ ഇറങ്ങി വരുമ്പോള്‍ അത് ആസ്വാദ്യകരവും കൂടുതല്‍ ജനപ്രീതിയും നേടുന്നു. അതു കൊണ്ട് തന്നെയാണ് കഴിഞ്ഞ നാല് വര്‍ഷങ്ങളും ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന്റെ വളര്‍ച്ചക്ക് പ്രചോദനമായത്.
ഒക്ടോബര്‍ 24 ന് ശനിയാഴ്ച ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററിലാണ് ഇത്തവണയും ബൈബിള്‍ കലോത്സവം നടക്കുന്നത്. രാവിലെ 9 മണിക്ക് രജിസ്ട്രേഷന് ചെക്കിന് ആരംഭിക്കുകയും ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠക്ക് ശേഷം 10 മണിക്ക് 7 വേദികളില്‍ വിവിധ പ്രായക്കാര്‍ക്ക് വേണ്ടി മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഈ വര്‍ഷം മുതിരന്നവര്ക്കായുള്ള ഇംഗ്ലീഷ് ഉപന്യാസ രചന കൂടി ഉള്‍പ്പെടുത്തിയതിനാല്‍ 21 മത്സര ഇനങ്ങളാണ് കലോത്സവത്തിലുള്ളത്. ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളിലെയും വിശ്വാസികളെ ഹാര്‍ദവമായി ക്ഷണിക്കുന്നതായി CDSMCC ഡയറക്ടര്‍ Fr. പോള്‍ വെട്ടിക്കാട്ടും ചെയര്മാന് ഫാ. സിറില്‍ ഇടമനയും കോ ഓര്‍ഡിനെറ്റര്‍ ശ്രീ. റോയ് സെബാസ്റ്റ്യനും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ശ്രീ. റോയ് സെബാസ്റ്റ്യന്‍ 07862701046 (കോ ഓര്‍ഡിനെറ്റര്‍)
ശ്രീ. സിജി വാധ്യാനത്ത് 07734303945 (CDSMCC ട്രസ്റ്റി)
ശ്രീ. ജയ്സണ്‍ ബോസ് 07725342955 (CDSMCC സെക്രട്ടറി)
ശ്രീ. ജോണ്സന് മാത്യൂ 07737960517 (STSMCC ട്രസ്റ്റി)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല