ടോം ജോസ് തടിയംപാട്: കഴിഞ്ഞ ശനിയാഴ്ച പതിനൊന്നു മണിക്ക് ലിവര്‍പൂള്‍ ഐന്റ്രീ ഹോസപിറ്റലില് മരിച്ച ലിവര്‍പൂള്‍ ഫസർക്കലി താമസിക്കുന്ന തിരുവല്ല സ്വദേശി അനില്‍ പോത്തന്റെ(48) മൃതദേഹം പൊതു ജനങ്ങള്‍ക്ക് അന്ത്യ ഉപചാരം അര്‍പ്പിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 10 ശനിയാഴ്ച രണ്ടു മണിക്ക് ലിവര്‍പൂള്‍ ഓള് സെയ്ന്റ് സ്റോണി ക്രോഫ്റ്റ് പാരിഷ് ചര്‍ച്ചില്‍ പൊതു ദര്‍ശനത്തിനു വയ്ക്കുമെന്ന് ലിവര്‍പൂല്‍ ഓര്‍ത്തോഡക്സ് സഭ സെക്രട്ടറി ബിനു മൈലപ്പറ അറിയിച്ചു .
മൃതദേഹം ഞായറാഴ് നാട്ടിലേക്കു കൊണ്ടുപോകാന്‍ ഉള്ള നടപടികള്‍ പൂര്‍ത്തിയായി എന്നാണ് കുടുംബ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. അതിനു വേണ്ടി ഉള്ള നിയമ നടപടികള്‍ ഇന്നലെ ബെര്‍മിംഗ്ഹം ഇന്ത്യന്‍ കോണ്‍സിലെറ്റില്‍ പൂര്‍ത്തിയായി .
നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി കുടുംബത്തെ സഹായിക്കാന്‍ മാത്യു അലക്സ്ണ്ടാര്‍ അനിലിന്റെ കുടുംബത്തോടൊപ്പം ഒപ്പം ബെര്‍മിംഗ്ഹം എംബസിയില്‍ പോയിരുന്നു . ജോണ്‍ മാഷിന്റെ ബോഡി നാട്ടില്‍ കൊണ്ടുപോകാനും മാത്യു അലക്സ്ണ്ടറാണ് മുന്‍കൈയെടുത്തത്.
പരേതന്റെ അല്മശാന്തിക്ക് വേണ്ടി ഉള്ള പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ ഭവനത്തില്‍ നടന്നിരുന്നു . പ്രാര്‍ത്ഥനയ്ക്ക് ലിവര്‍പ്പുള്‍ ഓര്‍ത്തോഡക്കസ് സഭയുടെ വൈദികന് ഫാദര്‍ വര്‍ഗിസ് ജോണ്‍ ആയിരുന്നു ! നേത്രുതം നല്‍കിയത് .
അനിലിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ ലിവര്‍പൂള്‍ കത്തോലിക് ചപ്പിലിന് ഫാദര്‍ ജിനോ അരികാട്ട്, മാര്‍ത്തോമ്മ സഭയുടെ വൈദികന് റോയ് ചെറിയാന് , ലിവര്‍പൂല്‍ മലയാളി അസോസിയേഷന് നേതാക്കള്‍ എന്നിവര്‍ അനിലിന്റെ വീട്ടില്‍ എത്തിയിരുന്നു .
അനിലുമായി ദീര്‍ഘകാലത്തേ സൗഹൃതം സൂക്ഷിക്കുന്ന ഫസക്കര്‍ലിയില്‍ താമസിക്കുന്ന ബിജു സ്കറിയക്ക് അനിലിനെ പറ്റി പറയാന്‍ ഉള്ളത് ആര്‍ക്കും ഒരു ഉപദ്രവും ചെയ്യാത്ത ആള് എന്നായിരുന്നു. അനില്‍ പത്തുവര്‍ഷം മുന്‍പ് UK യില്‍ എത്തുന്നതിനു മുന്‍പ് അബുദാബിയില്‍ വളരെ ഉയര്‍ന്ന നിലയില്‍ ഒരു സൂപ്പര്‍ മാര്‍ക്കെറ്റില്‍ ജോലി ചെയ്യുകയായിരുന്നു അദേഹത്തിന്റെ പിതാവും അവിടെ തന്നെ ആയിരുന്നു ജോലി ചെയ്തിരുന്നത് പിതാവും ഏകദേശം എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.
രോഗബാധിതനായ എയിന്‍ട്രി ഹോസ്പിറ്റലില്‍ പത്തു ദിവസം കഴിഞ്ഞതിനു ശേഷമാണു കഴിഞ്ഞ ശനിയശ്ച്ച അനില്‍ ഈ ലോകത്തോട് വിടപറഞ്ഞത്. ഭാര്യ സുഷ നഴ്സിങ്ങ് ഹോമില്‍ ജോലി നോക്കുകയാണ്. ഇവര്‍ക്ക് ഏഴും പതിമൂന്നും വയസുള്ള രണ്ട് പെണ്മക്കളുണ്ട്.
കട്ടപ്പന സ്വദേശിയായ നഴ്സ് മനോജും കോട്ടയം സ്വദേശി ജോണ്‍ മാഷുമാണ് അടുത്തിടെ ലിവര്‍പൂളുകാരെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞതിന്റെ നടുക്കം മാറുന്നതിനു മുന്‍പാണ് അനിലിന്റെ വേര്‍പാട്. തിരുവല്ല കവിയൂരാണ് അനിലിന്റെ ജന്മനാട്. അനിലിന്റെ ചേതനയറ്റ ശരീരം സ്വദേശത്തേക്ക് ഞായറാഴ്ച കൊണ്ടുപോകും.
മൃതദേഹം നിലവില്‍ ഫ്യൂണറല്‍ സര്‍വീസിന് കൈവശമാണ് . അവര്‍ ഞായറാഴ് നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്.
അനിലിന്റെ അനേകം ബന്ധുക്കള്‍ യുകെയിലുണ്ട്. അവരെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ലിവര്‍പൂളില്‍ എത്തിയിരുന്നു മൃതദേഹം പൊതു ദര്‍ശനത്തിനു വയ്ക്കുന്ന അഡ്രസും പോസ്റ്റ് കോഡും താഴെ കൊടുക്കുന്നു
Saturday 10 October 2 pm,
All Saints Stonycroft Parish Church,
Broadgreen Road
Liverpool L13 5SH
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല