സ്വന്തം ലേഖകന്‍: ഇന്ത്യ ഹിന്ദു സൗദി അറേബ്യയായി മാറുകയാണെന്ന് എഴുത്തുകാരി തസ്ലീമ നസ്രീന്. പാകിസ്താനിയായ ഗസല്‍ ഗായകന് ഗുലാം അലി മുംബയില്‍ പരിപാടി നടത്തുന്നത് തടഞ്ഞ ശിവസേന നടപടിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ അതിവേഗം ഒരു ‘ഹിന്ദു സൗദി അറേബ്യ’യായി മാറുകയാണെന്ന തസ്ലീമ നസ്രിന്റെ പരാമര്‍ശം. ഗുലാം അലിയെ വിലക്കിയ സംഭവത്തില്‍ തസ്ലീമ നടുക്കം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് തസ്ലീമയുടെ പ്രതികരണം.
ഗുലാം അലി ഒരു ജിഹാദിയോ ഭീകരനോ അല്ലെന്നും ഒരു ഗായകനാണെന്നും തസ്ലീമ ട്വീറ്റ് ചെയ്തു. രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും തസ്ലീമ നസ്രിന് ആവശ്യപ്പെട്ടു. മുംബയ് മാട്ടുംഗയിലെ ഷണ്മുഖാനന്ദ ഹാളില്‍ 9ന് നടക്കാനിരുന്ന ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേന ഭിഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പാകിസ്ഥാനുമായുള്ള സാംസ്കാരിക സഹകരണം അംഗീകരിയ്ക്കാനാവില്ലെന്നും അതുകൊണ്ട് പാക് ഗായകനായ ഗുലാം അലിയുടെ പരിപാടി ഇന്ത്യയില്‍ അനുവദിയ്ക്കാനാവില്ലെന്നുമാണ് ശിവസേന നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല