1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2015

സ്വന്തം ലേഖകന്‍: യുപിയില്‍ ദളിത് യുവതികളെ പോലീസ് പൊതുസ്ഥലത്ത് നഗ്‌നരാക്കി മര്‍ദ്ദിച്ചു, ദൃശ്യങ്ങള്‍ പുറത്ത്. ഗ്രേറ്റര്‍ നോയിഡയിലെ ദന്‍കോര്‍ പോലീസ് സ്റ്റേഷനിനു മുന്നിലാണ് സംഭവം. സമരം ചെയ്യുകയായിരുന്ന ദലിത് യുവതികളെ പോലീസ് നഗ്‌നരാക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.

സ്റ്റേഷന്‍ ഓഫീസറായ പ്രവീണ്‍ യാദവാണ് യുവതിയെ മര്‍ദിച്ചത്. നോയിഡയിലെ അട്ട ഗ്രാമത്തിലാണ് സംഭവം നടന്ന പോലീസ് സ്റ്റേഷന്‍. യാദവരുടെ ദളിതരോടുള്ള വെറുപ്പാണ് പോലീസിന്റെ അതിക്രമത്തിലൂടെ വെളിവായിരിക്കുന്നതെന്ന് ദളിത് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഗ്രാമത്തിലെ സുനില്‍ ഗൗതമെന്നയാളുടെ വീട്ടില്‍ ഇന്നലെ രാത്രി കളവു നടന്നിരുന്നു. ആ വിഷയത്തില്‍ പരാതി നല്‍കാനായി അദ്ദേഹം കുടുംബത്തോടൊപ്പം പോലീസ് സ്റ്റേഷനില്‍ പോയപ്പോഴാണ് സംഭവം. ആള്‍ക്കൂട്ടത്തെ കണ്ടു ഞെട്ടിയ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് അവരെ തല്ലുകെയും വസ്ത്രം വലിച്ചു കീറുകയും അവരെ നഗ്‌നരാക്കുകയുമായിരുന്നു.

വനിതാ പോലീസുകാര്‍ പോലുമില്ലാതെയാണ് പുരുഷ പോലീസുകാര്‍ യുവതികളടക്കമുള്ള സമരക്കാരെ കയ്യേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് ഓഫീസര്‍ കുറ്റം നിഷേധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.