ലൂക്കോസ് അലക്സ്: എല്ലാ മാസത്തേയും രണ്ടാം വെള്ളിയാഴ്ചകളില്‍ നടത്തപ്പെടുന്ന ലണ്ടന്‍ നൈറ്റ് വിജില്‍ ശുശ്രൂഷക്ക് ഫാ. ജോസ് അന്തിയാംകുളം നേതൃത്വം നല്‍കും. ദേശത്തിന്റെ മേല്‍ കര്‍ത്താവിന്റെ കരുണ വര്‍ഷിക്കപ്പെടാന്‍, തകര്‍ന്ന കുടുംബങ്ങളില്‍ യേശുവിന്റെ സമാധാനവും രക്ഷയും ലഭിക്കാന്‍ അത്ഭുതകരമായ രോഗശാന്തികളും അടയാളങ്ങളും സംഭവിക്കാന്‍, പുത്തന്‍ പെന്തക്കോസ്താ അനുഭവം യുകെയിലും യൂറോപ്പിലും സംഭവിക്കുവാന്‍, അഭിഷിക്ത കരങ്ങള്‍, ആത്മീയ ശുശ്രൂഷകള്‍ ശക്തി പ്രാപിക്കാന്‍, യേശു രാജ്യത്തിനായി, ദൈവ മഹത്വത്തിനായി നമുക്ക് കരങ്ങള്‍ കോര്‍ക്കാം, ദൈവ സന്നിധിയില്‍ നിലവിളിക്കാം.
ജപമാല, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, ആരാധന, വി. ബലി തര്പ്പണത്തോടൊപ്പം ഫാ. ജോസ് നയിക്കുന്ന രോഗികള്‍ക്കായുള്ള പ്രത്യേക എണ്ണ നേര്‍ച്ച ശൂശ്രൂഷയും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ക്രിസ്റ്റി സെബാസ്റ്റ്യന്‍ (07828708849), കുരുവിള (07956242965)
വേദിയുടെ വിലാസം,
Our lady of compassion RC Church,
Upton Park,
London E13 9AX
Time: 10PM to 5AM
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല