ലണ്ടന്‍: താന്‍ അവിശ്വാസിയാണെന്ന് പ്രഖ്യാപിച്ച നിക്ക് ക്ലെഗ് മകനെ പഠിപ്പിക്കുന്നത് ഒരു മുന്‍നിര റോമന്‍ കത്തോലിക് സെക്കന്ററി സ്ക്കൂളില്‍. സ്ക്കൂളുകളുടെ മതവിശ്വാസത്തെ എതിര്‍ത്ത ക്ലെഗ്, ടോണി ബ്ലെയര്‍ അദ്ദേഹത്തിന്റെ മകനെ ലണ്ടന്‍ ഒറേറ്ററി സ്ക്കൂളില്‍ പറഞ്ഞയച്ചതിനെ വിമര്‍ശിച്ചിരുന്നു.
ബ്രിട്ടനിലെ ഏറ്റവും ഡിമാന്റുള്ള സ്ക്കൂളാണ് ദ ഒറേറ്ററി. പുട്നെയിലെ ക്ലെഗിന്റെ വീടിനടുത്ത് കാത്തോലിക്കരുടേതുള്പ്പെടെ നിരവധി സെക്കന്ററി സ്ക്കൂള് ഉണ്ടായിരുന്നിട്ടും തന്റെ മൂന്ന് ആണ്മക്കളെ ഒറേറ്ററിയിലേക്ക് അയക്കാനാണ് ക്ലെഗിന്റെ തീരുമാനം.
തന്റെ ഭാര്യ മിര്യാവും അവരുടെ കുടുംബവും കത്തോലിക്കരാണെന്ന് പറഞ്ഞാണ് താന്‍ ഈ തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുന്നത്. ‘എന്റെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ല. ലോകത്തെ മറ്റെന്തിനെക്കാളും എനിക്ക് വലുത് എന്റെ കുട്ടികളാണ്. എന്റെ ഭാര്യ കത്തോലിക്കാണ്. ഞാന്‍ വിവാഹം കഴിച്ചത് ഒരു കത്തോലിക്ക് പള്ളിയില്‍ വച്ചാണ്. എന്റെ കുട്ടികളെ വളര്‍ത്തിയതും കത്തോലിക്കരായാണ്. അവര്‍ ഇതുവരെ പഠിച്ചത് കത്തോലിക് സ്റ്റേറ്റ് പ്രൈമറി സ്ക്കൂളിലുമാണ്’ – ക്ലെഗ് വ്യക്തമാക്കി.
ഒറേറ്ററി സ്ക്കൂള് വളരെ ദൂരെയായതിനാല്‍ ക്ലെഗും കുടുംബവും വീടിനടുത്തുള്ള ജോണ്‍ പോള്‍ II സ്ക്കൂളില്‍ പ്രവേശനത്തിന് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജോണ്‍ പോള്‍ II സ്ക്കൂള് മികച്ചതാണ്. എന്നാല്‍ വര്‍ഷം തോറും നിരവധി വിദ്യാര്‍ത്ഥികളെ ഓക്സ്ഫോര്‍ഡിലേക്കും കേംബ്രിഡ്ജിലേക്കും അയക്കുന്ന ഒറേറ്ററിയുടെയത്ര മികച്ചതല്ല.
മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്ക്കൂളുകള്‍ തിരഞ്ഞെടുക്കുന്നതിനെ ലിബറല്‍ ഡെമോക്രാറ്റുകള്‍ ശക്തമായി എതിര്‍ത്തിരുന്നു. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്ക്കൂളുകള്‍ക്ക് രൂപം നല്‍കുന്നത് എതിര്‍ക്കുന്ന നയം 2009ല്‍ ഇവര്‍ അംഗീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല