സ്വന്തം ലേഖകന്‍: പൂനെയില്‍ ഭാര്യയുടെ അറുത്ത തലയും തൂക്കി റോഡിലൂടെ നടന്ന മധ്യവയസ്കനെ അറസ്റ്റ് ചെയ്തു, ദൃശ്യങ്ങള്‍ വൈറല്‍. അമ്പത്തി മൂന്ന് വയസ്സുകാരനായ രാമു ചവാന് എന്നയാളാണ് സ്വന്തം ഭാര്യയുടെ തലയറുത്ത് തൂക്കിപ്പിടിച്ച് സാധാരണമട്ടില്‍ റോഡിലൂടെ നടന്നത്. പരപുരുഷ ബന്ധം ആരോപിച്ചാണ് ചാമു ചവാന് ഭാര്യയായ സോനാബായിയുമായി വഴക്കിട്ടത്. ഇതേ തുടര്‍ന്ന് മഴു ഉപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു. കൃത്യം നിര്‍വ്വഹിച്ച ശേഷം രാമു ചവാന് ഒരു കൈയ്യില്‍ അറുത്തെടുത്ത തലയും മറുകൈയ്യില്‍ മഴുവുമായാണ് റോഡിലൂടെ ഇറങ്ങി നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫ് പോലീസുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ രാമു ചവാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടുകാര്‍ ശ്രദ്ധിയ്ക്കുന്നതിന് മുമ്പ് പോലീസുകാര്‍ അറുത്തെടുത്ത തല തുണികൊണ്ട് മൂടിയിരുന്നു. പക്ഷേ അതിന് മുമ്പ് തന്നെ മറ്റാരോ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പിന്നീട് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനില്‍ രാമു ചാവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല