സ്വന്തം ലേഖകന്‍: കേരള തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ 182 ഭിന്നലിംഗക്കാര്‍, സ്വന്തം വിലാസത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം. ഇതുവരെ ആണെന്നോ പെണ്ണെന്നോ രേഖപ്പെടുത്തിയാണ് ഇവര്‍ വോട്ടു ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ഭിന്നലിംഗക്കാര്‍ക്ക് സ്വന്തം വിലാസത്തില്‍ വോട്ട് ചെയ്യാം.
ഭിന്നലിംഗക്കാര്‍ എന്ന തരംതിരിവ് വന്നതിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭിന്നലിംഗക്കാരായി 182 സമ്മതിദായര്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗത്തില്‍!പ്പെട്ടവരെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ തയാറായിട്ടില്ല.
സംസ്ഥാനത്ത് ഏറ്റവുമധികം ഭിന്നലിംഗ വോട്ടര്‍മാരുള്ളത് എറണാകുളം ജില്ലയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല