യുകെയില്‍ റെയില്‍ സീസണ് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നു. വാര്‍ഷിക സീസണ് ടിക്കറ്റിന് ആദ്യമായി 5,000 പൗണ്ടിനു മുകളിലേക്ക് നിരക്കുയരുകയാണ്.കാംപെയിന് ഫോര്‍ ബെറ്റര്‍ ട്രാന്‍സ്പോര്‍ട്ടാണ് ടിക്കറ്റു നിരക്കിലെ ഈ വര്‍ദ്ധന വെളിച്ചത്തുകൊണ്ടുവന്നത്. യുകെയില്‍ മൊത്തത്തിലെടുത്താല്‍ നിരക്ക് വര്‍ദ്ധന 5.8 ശതമാനമാണ്. എന്നാല്‍, ലണ്ടന്‍ ട്യൂബിലും ബസ് സര്‍വീസിലും വര്‍ദ്ധന 6.8 ശതമാനം വരും.
ഇതേസമയം, കെന്ിലെ നിരക്കു വര്‍ദ്ധനയാണ് ഏറ്റവും ഞെട്ടിക്കുന്നത്. ഇവിടെ 13 ശതമാനം വരെ നിരക്കുയരും.
* ലണ്ടന്‍ -ടോണ്‍ബ്രിഡ്ജ് (കെന്റ്)- 12.7 ശതമാനം ഉയര്‍ന്ന് 5,192 പൗണ്ടാവും.
* പീറ്റര്‍ബറോ-ലണ്ടന്‍ – ഫസ്റ്റ് ക്യാപിറ്റല്‍ കണക്ട്- 5000 പൗണ്ടില്‍ നിന്ന് 5,320 പൗണ്ടാവും.
* ഈസ്റ്റ് കോസ്റ്റ് സര്‍വീസില്‍ നിരക്ക് 6,000 പൗണ്ടിലേക്ക് ഉയരും.
* യോര്‍ക്-ന്യൂകാസില്‍ റൂട്ടില്‍ വാര്‍ഷിക നിരക്ക് 5,000 പൗണ്ടിന് മുകളിലെത്തും.
എന്നാല്‍ , അസോസിയേഷന് ഒഫ് ട്രെയിന്‍ ഓപ്പറേറ്റിംഗ് കമ്പനീസിന്റെ വക്താവ് പറയുന്നത്, ഈ നിരക്കുവര്‍ദ്ധന പോലും മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ പകുതിപോലും മറികടക്കാന്‍ സഹായിക്കില്ലെന്നാണ്. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ പദ്ധതികളും പണപ്പെരുപ്പവും റെയില്‍വേയുടെ താളംതെറ്റിക്കുന്നുവെന്നാണ് വക്താവിന്റെ പരാതി.
എന്നാല്‍ , ശമ്പളം വെട്ടിക്കുറയ്ക്കുകയും ജോലി സമയം കുറയ്ക്കപ്പെടുകയും ചെയ്തു ബുദ്ധിമുട്ടിലായ ആയിരങ്ങള്‍ക്ക് റെയില്‍വേയുടെ നടപടി ഇരുട്ടടിയായിരിക്കുകയാണെന്ന് കാംപെയിന് ഫോര്‍ ബെറ്റര്‍ ട്രാന്‍സ്പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫന്‍ ജോസഫ് പറയുന്നു. യതാര്‍ത്ഥത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുകയാണ് റെയില്‍ കമ്പനികളെന്നും അദ്ദേഹം ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല