എ. പി. രാധാകൃഷ്ണന്‍: ചൈതന്യവത്തായ ഒരു സന്ധ്യ, ആദ്ധ്യാത്മ ചൈതന്യം പൂര്‍ണമായി പെയ്തിറങ്ങിയ അമരവാണികള്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് നല്‍കിയ സ്വികരണ യോഗം ഭക്തി സാന്ദ്രമായി. പ്രധാന പ്രഭാഷണം നടത്തിയ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും അദ്ധേഹത്തെ അനുഗമിക്കുന്ന സ്വാമി ജനനന്മ ജ്ഞാന തപസ്വിയുടെയും വാക്ക് ധോരണികള്‍ സദസിന്നു ഹൃദ്യമായ അനുഭവം ആയിരുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെ ശ്രീമതി മിനി വിജയകുമാറിന്റെ സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിച്ചു.
രാമായണത്തിലെ ഉജ്വലമായ ഒരു ചെറിയ കഥയെ ലളിതമായ ഭാഷയില്‍ അവതരിപിച്ചു സാഹചര്യങ്ങളാണ് നമ്മെ തിന്മയിലേക്ക് നയിക്കുന്നത് എന്ന് പറയുന്നതില്‍ ഒരു കാര്യവും ഇല്ലെന്നും മറിച്ച് ഏതൊക്കെ സാഹചര്യങ്ങളില്‍ നമ്മള്‍ ജീവിച്ചാലും അതിലൊന്നും വശംവദരാകാതെ ജീവിക്കാന്‍ നമ്മുക്ക് സാധിക്കണം എന്ന് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അഭിപ്രായപെട്ടു. വൈവിദ്യമാണ് ഭാരതീയ സംസ്‌കാരത്തിന്റെ മുഖമുദ്രയെന്നും വൈവിധ്യത്തിലും നാം കാത്തു സൂക്ഷിക്കുന്ന അഖണ്ടത ഭാരതത്തിലെ മാത്രം പ്രത്യേകതയാണെന്നും സ്വാമിജി പറഞ്ഞു.
ഹിന്ദു ഐക്യവേദി പോലുള്ള സാംസ്‌കാരിക നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിലൂടെ ഭാരതീയ സംസ്‌കാരത്തിന്റെ സന്ദേശങ്ങള്‍ പുതിയ തലമുറക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയട്ടെ എന്നും സ്വാമി ജനനന്മ ജ്ഞാന തപസ്വി അഭിപ്രായപെട്ടു. സാംസ്‌കാരികമായ നന്മകള്‍ പുതിയ തലമുറയിലേക്ക് എത്തുന്നതിനു തുടക്കം കുറിക്കേണ്ടത് വീടുകളില്‍ നിന്നാണെന്നും സ്വാമിജി ഓര്‍മിപ്പിച്ചു. രണ്ടു പ്രഭാഷണകളുടെയും വീഡിയോ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ യുട്യൂബ് ചാനലില്‍ എത്രയും നേരത്തെ അപ്‌ലോഡ് ചെയുന്നതാണ്.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രഖ്യാപിത ലക്ഷ്യമായ ക്ഷേത്ര നിര്‍മ്മാണം എത്രയും വേഗം നടപിലാകട്ടെ എന്ന് ഇരുവരും ആശംസിച്ചു. ലണ്ടന്‍ ഹിന്ദു ഐക്യവേദി ക്ക് വേണ്ടി ചെയര്‍മാന്‍ ശ്രീ ടി. ഹരിദാസ് ഇരു സ്വാമിമാര്‍ക്കും എത്തിച്ചേര്ന്ന എല്ലാ ഭക്തര്‍ക്കും നന്ദി രേഖപെടുത്തി. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ക്ഷണം സ്വികരിച്ചു എത്തിച്ചേര്‍ന്ന ഹാംഷെയര്‍ ആന്‍ഡ് വെസ്റ്റ് സസ്സെക്‌സ് ഹിന്ദു സമാജം ഭാരവാഹികളെ പ്രത്യേകം നന്ദി അറിയികുന്നതായും ശ്രീ ഹരിദാസ് പറഞ്ഞു. യോഗത്തിന് ശേഷം അന്നദാനവും നടന്നു.ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ പതിവ് സത്സംഗം ഒക്ടോബര്‍ 31 നു ക്രോയടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപ്പെടും. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് വിപുലമായ പരിപാടികള്‍ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്രയും നേരത്തെ അറിയിക്കുനതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല