1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2015

സ്വന്തം ലേഖകന്‍: കേരത്തില്‍ 28,000 ത്തോളം എയ്ഡ്‌സ് ബാധിതരെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്, സ്വയം വെളിപ്പെടുത്താത്തവര്‍ പുറമെ. സംസ്ഥാനത്തെ ജ്യോതിസ്സ് കേന്ദ്രങ്ങള്‍ മുഖേന നടത്തിയ പരിശോധന അടിസ്ഥാനമാക്കിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

എന്നാല്‍, പരിശോധനക്ക് വിധേയരാവാത്ത നിരവധി എച്ച്.ഐ.വി ബാധിതര്‍ ഇപ്പോഴും സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ളത് തലസ്ഥാനമായ തിരുവനന്തപുരത്തും സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലുമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുറവ് വയനാട് ജില്ലയിലാണ്.

ജ്യോതിസ്സ് കേന്ദ്രങ്ങള്‍ വഴി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഗസ്റ്റ് വരെ കേരളത്തില്‍ 27,173 എച്ച്.ഐ.വി ബാധിതരുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരത്ത് 5263 ഉം തൃശൂരില്‍ 4505ഉം എച്ച്.ഐ.വി ധിതരാണുള്ളത്. കോഴിക്കോട്ട് 4113 ഉം പാലക്കാട്ട് 2363 ഉം എറണാകുളത്ത് 1758 ഉം കണ്ണൂരില്‍ 1532 ഉം കോട്ടയത്ത് 2339 ഉം കാസര്‍കോട്ട് 1302 ഉം ആലപ്പുഴയില്‍ 1191ഉം എച്ച്.ഐ.വി ബാധിതരുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊല്ലം 998, പത്തനംതിട്ട 637, മലപ്പുറം 532, ഇടുക്കി 398 എച്ച്.ഐ.വി ബാധിതരുമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വയനാട് 242 പേര്‍ മാത്രമാണ് എച്ച്.ഐ.വി ബാധിതര്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കൂടുതലുള്ള ജില്ലകളിലാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം കൂടുതലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ആവശ്യക്കാര്‍ക്ക് വിവിധ കേന്ദ്രങ്ങള്‍ വഴി വകുപ്പ് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.