സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടണ്ടെന്ന ബഹുമതി പതിനെട്ടുകാരനായ ഇന്ത്യക്കാരന്. ദുബൈ വാസിയായ പതിനെട്ടുകാരന് രാംകുമാര്‍ രാമനാണ് അപൂര്‍വ നേട്ടത്തിന് ഉടമയായത്.
ദുബൈ ഇന്ത്യന്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥിയായ രാംകുമാര്‍ അസോസിയേഷന് ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റന്‍സ് പരീക്ഷ ജയിച്ചാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ കഠിനാധ്വാനമാണു തനിക്ക് വിജയം തന്നതെന്നു രാംകുമാര്‍ പറയുന്നു. സി എ പരീക്ഷയുടെ 14 പേപ്പറുകളും ആദ്യാവസരത്തില്‍ത്തന്നെ രാംകുമാര്‍ വിജയിച്ചു. തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയായ രാംകുമാര്‍ കുടുംബ സമേതം ദുബായിലാണ് താമസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല