സ്വന്തം ലേഖകന്‍: സംവിധായകന് ഐവി ശശിക്ക് ജെസി ഡാനിയേല്‍ പുരസ്കാരം. നാല്പതു വര്‍ഷത്തോളം ശശി മലയാള സിനിമക്കു നല്കിയ സര്‍ഗാത്മക സംഭാവനകള്‍ പരിഹണിച്ചാണ് പുരസ്കാരം. മലയാള സിനിമക്കു നല്കിയ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ഒരു ലക്ഷം രൂപ സമ്മാന തുകയുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരം.
കലാസംവിധായകനായി സിനിമാ രംഗത്തെത്തിയ ശശി നൂറ്റി അന്‍പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത ആരൂഢം 1982 ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.
സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശി, 1989 ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടി. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
1928 ല്‍ മലയാളത്തിലെ ആദ്യത്തെ സിനിമ സംവിധാനം ചെയ്ത ജെസി ഡാനിയേലിന്റെ സ്മരണക്കായാണ് സിനിമാ മേഖലയിലെ പരമോന്നത പുരസ്കാരമായ ജെസി ഡാനിയേല്‍ പുരസ്കാരം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. മലയാള സിനിമയുടെ പിതാവ് എന്നാണ് ജെസി ഡാനിയേല്‍ വിശേഷിപ്പിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല