സ്വന്തം ലേഖകന്‍: ആണവ ശക്തികളുമായുള്ള കരാറിന് ഇറാന് അംഗീകാരം നല്കി, പാര്‍ലമെന്റ് വോട്ടെടുപ്പില്‍ അനുകൂല തീരുമാനം. അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, റഷ്യ,ചൈന,ജര്‍മ്മനി എന്നി രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായി രൂപം കൊണ്ട ആണവ കരാറിന് ഇറാന് അന്തിമ അനുമതി നല്കി. ലോകരാഷ്ട്രങ്ങളുമായി ആണവ ഉടമ്പടി നടപ്പാക്കുന്നക്കുന്നതിന് മുമ്പ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു.
നേരത്തെ 12 പേരടങ്ങുന്ന ഗാര്ഡിയന് കൗണ്‍സില്‍ അയച്ച ബില്‍ പാര്‍ലമെന്റ് തിരിച്ചയച്ചിരുന്നു. ഇത് വീണ്ടും പരിഗണിക്കുകയായിരുന്നു. എന്നാല്‍ 290 പേരടങ്ങുന്ന പാര്‍ലമെന്റില്‍ അംഗീകരിക്കാനും ഒഴിവാക്കാനുമുള്ള അനുമതി മുതിര്‍ന്ന നേതാവായ അയത്വള്ളാഹ് അലി ഖാമേനിക്ക് നല്കി.
161 എംഎല്‍എമാര്‍ അനുമതി വേണമെന്ന് വോട്ടു ചെയ്തപ്പോള്‍ 59 എംഎല് എമാര്‍ ഇതിനെ എതിര്‍ത്തു. 40 എംഎല്‍എമാര്‍ വിട്ടുനിന്നു. 13 പേര് സ്വമേധയ വേണ്ടെന്നു വച്ചു. ബില്‍ നടപ്പാക്കുന്നതിന് ഇറാനില പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിനാണ് അവകാശം നല്‍കിയിരിക്കുന്നത്. പ്രസിഡണ്ട് ഹസ്സന് റൂഹാനിക്കാണ് സുരക്ഷാ കാര്യത്തിന്റെ ചുമതല.
നീണ്ട മാസങ്ങള്‍ക്കൊടുവിലും ചര്‍ച്ചകള്‍ക്കൊടുവിലുമാണ് ഉടമ്പടി നടപ്പിലാക്കിയത്. എന്നാല്‍ ബില്‍ നടപ്പാക്കരുത് എന്നു പറഞ്ഞുക്കൊണ്ട് ചില കടും പിടുത്തക്കാരും പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു.എന്നാല്‍ ചൊവ്വാഴ്ച നടത്തിയ വോട്ടെടുപ്പില്‍ ഇവര്‍ കാര്യമായ രീതിയില്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ആണവ കരാര്‍ ഒരു സാമ്പത്തിക കരാറുകൂടിയായി മാറ്റിയിരിക്കുന്നതിനാല്‍ ഇതു സമാധാനപരമായ ഉടമ്പടി ആയിരിക്കണമെന്നും അത് നല്ലരീതിയില്‍ ഉപയോഗിക്കണമെന്നും ഇറാന് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല