1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2015

ജോണ്‍ കെജെ: ഓക്‌സ്‌ഫോര്‍ഡ് സെന്റ് ഗ്രിഗറി കാത്തലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് 2015 ഒക്ടോബര്‍ 24 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 വരെ ആഗോള തലത്തില്‍ കുടുംബസമാധാനസന്ദേശം നല്‍കുന്ന ദി വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാനും പ്രമുഖ കുടുംബപ്രേഷിതനും, ജീവകാരുണ്യ പ്രവര്‍ത്തകനും, ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ കുടുംബവിശുദ്ധീകരണ സന്ദേശം നല്‍കുന്നു.

ജീവിത സ്പര്‍ശിയായ വചന വിരുന്നിലൂടെ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന സന്ദേശങ്ങളും ഉത്തമ കുടുംബ ജീവിതത്തിനാവാശ്യമായ അറിവുകളും, ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു നല്‍കുന്ന കരുത്തുള്ള പ്രബോധനങ്ങളും, 30 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവത്തിലൂടെ നല്‍കുന്ന ജീവിത പാഠങ്ങളും ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവമാകുമെന്നും ഈ സുവര്‍ണ്ണാവസരം എല്ലാ ക്രിസ്തീയ വിശ്വാസികളും ഒരേ മനസ്സോടെ പ്രയോജനപ്പെടുത്തണമെന്നും വേള്‍ഡ് പീസ് മിഷന്റെ ഓക്‌സ്‌ഫോര്‍ഡ് പ്രാര്‍ത്ഥനാ കൂട്ടായ്മ ആവശ്യപ്പെട്ടു.
ഈ വര്‍ഷം സൌത്ത്ആഫ്രിക്ക, നോര്‍ത്ത്അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി തുടങ്ങി വിവിധ രാജ്യങ്ങളിലെ ദേവാലയങ്ങളില്‍ നടത്തിയ ആത്മീയ ശുശ്രൂഷകള്‍ക്ക്‌ശേഷമാണ് സണ്ണി സ്റ്റീഫന്‍ ഓക്‌സ്‌ഫോര്‍ഡില്‍ എത്തിച്ചേരുന്നത്. നവംബര്‍12 വരെ യു.കെയില്‍ ധ്യാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ( 0041 762 226 299 )

Address: St Gregory Catholic School, Cricket Lane, Oxford, OX4 3DR

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് വര്‍ക്കി 078 978 16039;

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.