സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം അവസാനിച്ചു, ലഭിച്ചത് ഒന്നര ലക്ഷം പത്രികകള്‍. ഇന്നലെയാണ് സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചത്. പത്രികളിന്മേലുള്ള സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
ശനിയാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയം ചൊവ്വാഴ്ച ഏതാണ്ട് പൂര്‍ത്തിയായിരുന്നെങ്കിലും വൈകിട്ടോടെ തൃശ്ശൂര്‍ എറണാകുളം ജില്ലകള്‍ ഒഴികെ ബുധനാഴ്ച വരെ 19041 പത്രികകള്‍ മാത്രമാണ് സമര്‍പ്പിച്ചിരുന്നത്.
ഇന്നലെ രാവിലെ 11 മണി മുതല്‍ മൂന്നു മണിവരെയുള്ള സമയത്തിനിടെ പത്രികാസമര്‍പ്പണത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഒന്നര ലക്ഷത്തിനുമുകളില്‍ പത്രികകള്‍ സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല