സ്വന്തം ലേഖകന്‍: ഞാന്‍ കഴിച്ചത് ബീഫല്ല, ഉള്ളിക്കറി, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വൈറലായ തന്റെ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു.
ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ് എന്ന പേരില്‍ കെ സുരേന്ദ്രന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഗോവധത്തെ എതിര്‍ക്കുകയും ബീഫ് തിന്നുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എന്ന് കളിയാക്കി സുരേന്ദ്രനെതിരെ ട്രോള്‍ പ്രവാഹവുമുണ്ടായി.
എന്നാല്‍ താന്‍ ബീഫ് കഴിച്ചിട്ടില്ല എന്ന് പറഞ്ഞ് കെ സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ തനിക്കെതിരെ നടന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ വാസ്തവം തുറന്നുപറഞ്ഞത്. തനിക്കെതിരായ ആരോപണങ്ങള്‍ അങ്ങ് ദില്ലിയില്‍ പോലും വൈറലായിരുന്നു എന്നും സുരേന്ദ്രന്‍ സമ്മതിക്കുന്നു.
അതിലെ അതിശയോക്തി എന്താണെന്നു ചോദിച്ചാല്‍ ഞാന്‍ തെരഞ്ഞെടുപ്പു സമയത്ത് സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ എന്നതും ജീവിതത്തില്‍ ബീഫ് കഴിച്ചിട്ടില്ല എന്നതുമാണ്. ഇതു പോലെ ഇരുപതു പശുക്കളെ എന്റെ വീട്ടില്‍ വളര്‍ത്തി പരിപാലിക്കുന്നുണ്ട്. ഫേസ്ബുക്കിലെ ഫോട്ടോക്ക് സുരേന്ദ്രന്റെ വിശദീകരണം ഇങ്ങനെ.
ഇന്ത്യയില്‍ ബീഫ് (പശു, കാള, പശുകിടാവ്) ഇവയുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. അതില്‍ നിന്നും ബീഫ് കയറ്റുമതി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം 15.4 % കൂടിയിട്ടുണ്ട് എന്ന് പറയുന്നതില്‍ സത്യമേതുമില്ല എന്നും കെ സുരേന്ദ്രന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല