സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതരുടെ വിളയാട്ടം, തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമെന്ന് സൂചന. പത്രിക സമര്‍പ്പണം അവസാനിച്ചപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ഒന്നര ലക്ഷം പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അവസാന ദിവസം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഒക്ടോബര്‍ 15 നാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന.
പത്രിക പിന്പലിക്കുവാനുള്ള അവസാനതീയതി ഒക്ടോബര്‍ 17 നാണ്. അതേസമയം ജയപ്രതീക്ഷയുള്ള വാര്‍ഡുകളില്‍ വിമതരുടെ വിളയാട്ടം സ്ഥാനാര്‍ഥികളുടെ ഉറക്കം കെടുത്തുകയാണ്. വിമതരെ പിന്തിരിപ്പിക്കാനുള്ള നീക്കവും അണിയറയില്‍ ശക്തമായി നടക്കുന്നുണ്ട്.
വിമതര്‍ കൂടുതലുള്ളത് മലപ്പുറത്താണ്. തൃശൂരിലെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന എഐ ഗ്രൂപ്പ് തര്‍ക്കം ഏതാണ്ട് നിലച്ചമട്ടാണ്. കൊല്ലത്തും സ്ഥിതി വ്യത്യസ്ഥമല്ല. യുഡിഎഫ് ഏറ്റവും പ്രതിസന്ധി നേരിടുന്നത് മലപ്പുറത്താണ്.അവിടെ കോണ്‍ഗ്രസ് ലീഗ് തര്‍ക്കം പരസ്പരമുള്ള മത്സരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനില്‍ സിപിഎം സിപിഐ തര്‍ക്കം പരിഹരിക്കാന്‍ ഒക്ടോബര്‍ 15 ന് ചര്‍ച്ച നടക്കും.
വിവിധ ജില്ലകളില്‍ ലഭിച്ച പത്രികകളുടെ എണ്ണം ചുവടെ തിരുവനന്തപുരം 12,564 കൊല്ലം 9262 , പത്തനംതിട്ട 6063, ആലപ്പുഴ 9921, കോട്ടയം 4939, ഇടുക്കി 6706, എറണാകുളം 10,302, ത്യശ്ശൂര് 11,797, പാലക്കാട് 11,671, മലപ്പുറം 18,651, കോഴിക്കോട് 11,814, വയനാട് 4775, കണ്ണൂര്‍ 9275, കാസര്‍കോട് 5295 എന്നിങ്ങനെയാണ്.
ഇത്തവണ വാര്‍ഡുകളുടെ എണ്ണം കൂടുതലാണെങ്കിലും പല ജില്ലകളിലും പത്രികകളുടെ എണ്ണം 2010 ലേതിനെക്കാള്‍ കുറവാണ്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നവംബര്‍ രണ്ടിനും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ത്യശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നവംബര്‍ അഞ്ചിനുമാണ് തിരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനു വോട്ടെണ്ണല്‍ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല