സ്വന്തം ലേഖകന്‍: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്, രണ്ടാം ഘട്ട പോളിങ് തുടങ്ങി, മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ. 32 മണ്ഡലങ്ങളിലാണ് പോളിംഗ്. ജനവിധി തേടുന്ന 456 സ്ഥാനാര്‍ഥികളില്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജീതന്‍ റാം മാഞ്ചി, മകന് സന്തോഷ് കുമാര്‍ സുമന്, നിയമസഭാ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരി, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെന്നു പറയപ്പെടുന്ന ഡോ. പ്രേം കുമാര്‍, രാജേന്ദ്ര പ്രസാദ് സിങ് എന്നീ പ്രമുഖരുണ്ട്.
മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്നതിനാല്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു ഘട്ടങ്ങളായുള്ള വോട്ടെടുപ്പ് 12, 16, 28 നവംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണു നടത്തുന്നത്.
ജീതന്‍ റാം മാഞ്ചിയും ഉദയ്നാരായണണ് ചൗധരിയും ഏറ്റുമുട്ടുന്ന ഇമാംഗഞ്ചിലെ മല്‍സരമാണ് ശ്രദ്ധേയം. ഇതുകൂടാതെ കഴിഞ്ഞ തവണ വിജയിച്ച മകദംപൂരിലും മാഞ്ചി മല്‍സരിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ആക്രമ സംഭവങ്ങള്‍ ഉണ്ടായെങ്കിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല