സ്വന്തം ലേഖകന്‍: ഒമാനിലെ അര് ഷര്‍ഖിയ പ്രവിശ്യയില്‍ വെള്ളപ്പൊക്കം, കനത്ത നാശവഷ്ടവും ജാഗ്രതാ നിര്‍ദ്ദേശവും. ഒട്ടേറെ വാഹനങ്ങളും കടകളിലെ സാധനങ്ങളും ഒഴുകിപ്പോയി. നാലുപേര്‍ വാഹനങ്ങളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ചില ഭാഗങ്ങളില്‍ സ്ഥാപനങ്ങളില്‍നിന്നും താമസസ്ഥലങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു.
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസം മുതല്‍ മസ്കറ്റ് ഒഴികെയുള്ള സ്ഥലങ്ങളില്‍ മഴ ശക്തമാണ്. ബെഹല മേഖലയില്‍ ഇന്നലെ ഉച്ചമുതല്‍ പെയ്ത കനത്ത മഴ വൈകുന്നേരത്തോടെ റോഡും കച്ചവടസ്ഥാപനങ്ങളും വെള്ളത്തില്‍ മുക്കുകയായിരുന്നു.
മസ്കറ്റ്, ബുറൈമി, ബതീന, വുസ്ത, മുസന്ദം മേഖലകളില്‍ അടുത്ത 72 മണിക്കൂര്‍ നേരത്തേക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല