ആദിത്യന്‍.
കേരള രാഷ്ട്രീയം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പയറ്റുന്ന കളികള്‍ ഒന്ന് വല്ലാത്തത് തന്നെ.പരസ്പരം വെട്ടി നിരത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ആദ്യം ഉപയോഗിക്കുന്നത് സോഷ്യല്‍ മീഡിയ തന്നെ. എല്ലാ പ്രമുഖ പാര്‍ട്ടികളും ടി വി ചനെലുകള്‍ തുടങ്ങിയെങ്കിലും ഉദ്ദേശിച്ചത്ര ആളുകളെ ആകര്‍ഷിക്കാന്‍ ഈ ചനെലുകള്‍ പരാജയപ്പെട്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ തന്നെ എല്ലാവരും ഇപ്പോള്‍ അഭയം തേടിയിരിക്കുന്നത്.നിമിഷങ്ങള്‍ക്കുള്ളില്‍ ലോകം മുഴുവനും ഉള്ള എല്ലാ മലയാളികളിലേക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ തങ്ങളുടെ ആശയങ്ങള്‍ എത്തിക്കാം എന്നതാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്.സോഷ്യല്‍ മീഡിയയിലൂടെ വെട്ടി നിരത്തപ്പെടാത്ത ഒരു പ്രമുഖ രാഷ്ട്രീയ നേതാവും ഇപ്പോള്‍ കേരളത്തിലില്ല എന്നതാണ് സത്യം.
ഉരുളക്കുപ്പേരി പോലെയാണ് ഓരോ പോസ്റ്റുകളും ഞൊടിയിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്നത്.ഉള്ളിക്കറി കഴിക്കുന്ന കെ സുരേന്ദ്രനെ വെട്ടി കീറി പോസ്റ്റില്‍ ആക്കി അധികം വൈകാതെ ചെരുപ്പിന്റെ വള്ളി അഴിപ്പിക്കുന്ന ശക്തന്‍ വൈറലായി.ബി ജെ പ്പിക്കും കോണ്‍ഗ്രസിനും പണി കിട്ടുന്നത് കണ്ടു ആര്‍ത്തു ചിരിച്ച ഇടതു പക്ഷ ത്തിനും മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടി മുട്ടന്‍ പണി.സ്വന്തം ഡ്രൈവറെ ക്കൊണ്ട് ചെരുപ്പഴിപ്പിച്ച ശക്തനു തുല്യനാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ തുടയില്‍ തോട്ടപ്പുഴു കടിയേറ്റപ്പോള്‍ തന്റ്‌റെ സഹായിയെക്കൊണ്ട് മുണ്ടിനടിയില്‍ നിന്നും തോട്ടപ്പുഴുവിനെ നീക്കം ചെയിച്ച വി എസ് എന്നാണ് പുതിയ പോസ്റ്റ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരോ ഒരു തമാശക്ക് എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഉള്ള കാര്യം പറയണമല്ലോ.ഇതുവരെയും ആം ആദ്മിയും മുസ്ലീം ലീഗും ഇത്തരം സൈബര്‍ കൊലകള്‍ക്ക് മുതിര്‍ന്നതായി കണ്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല