സ്വന്തം ലേഖകന്‍: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പോളണ്ട് പാര്‍ലമെന്റ് ചാപ്പലില്‍ സ്ഥാപിച്ചു. കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പിന് ഇനി പോളണ്ട് പാര്‍ലമെന്റിന്റെ ചാപ്പലില്‍ അന്ത്യവിശ്രമം.
കത്തോലിക്കാ വിശ്വാസികളായ പാര്‍ലമെന്റ് അംഗങ്ങളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചത്.
‘ഇതു തീര്‍ത്തും മതപരമായ സ്വഭാവത്തിലുള്ള ഒന്നാണ്. ഇതിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയില്ല’– തിരുശേഷിപ്പ് സ്ഥാപിക്കുന്നതിനു മുന്‍കൈയെടുത്ത പാര്‍ലമെന്റ് അംഗം കസിമിയേഴ്‌സ് ജാവോര്‍സ്‌കി പറഞ്ഞു.
ജോണ്‍ പോള്‍ രണ്ടാമന്റെ മുന്‍ സെക്രട്ടറിയായിരുന്ന കര്‍ദിനാള്‍ സ്റ്റാനിസ്‌ലോ സിവിസിന്റെ പക്കല്‍നിന്നാണു പോളണ്ട് പാര്‍ലമെന്റിന്റെ ചാപ്പലില്‍ പ്രതിഷ്ഠിച്ച തിരുശേഷിപ്പു ലഭിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്റെ രക്തത്തിന്റെ സാമ്പിളാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല