അല്‍ ക്വയ്ദ യുടെ പുതിയ മേധാവിയേയും വധിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അല്‍ ക്വയ്ദയുടെ പുതിയ തലവനായി അയ്മന് അല്‍ സവാഹിരിയെ നിയമിച്ചതായി കഴിഞ്ഞ ദിവസം ഇസ്ലാമിക വെബ്സൈറ്റായ അന്‍സാര്‍ അല്‍ മുജാഹിദ്ദീന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സവാഹിരിയെ തലവനായി നിയമിച്ചതില്‍ അത്ഭുതമില്ലന്നാണ് അമേരിക്കനന്‍ സംയുക്ത സേനാ തലവന്‍ അഡമിറല് മൈക്ക് മുല്ലന് പ്രതികരിച്ചത്. പാക്ക്-അഫ്ഗാന് അതിര്‍ത്തിയില്‍ സവാഹിരി ഒളിച്ചു കഴിയുകയാണെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.
സപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന സവാഹിരിയുടെ തലയ്ക്ക് 2.5 കോടി ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്. കെനിയയിലേയും ടാന്‍സാനിയയിലേയും യുഎസ് ഏംബസികളില് 1998-ല്‍ ബോംബാക്രമണം നടത്തിയ കേസിലും സവാഹിരി പ്രതിയാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല