അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം കടലില്‍ സംസ്കരിച്ച ശേഷം യുഎസിന്റെ ആണവ വിമാനവാഹിനിക്കപ്പല്‍ കാള്‍ വിന്‍സണ്‍ സ്വദേശമായ സാന്റിയാഗോ തുറമുഖത്തു മടങ്ങിയെത്തി.
പാകിസ്താനിലെ അബോട്ടാബാദില്‍ യുഎസ് നേവി സീല്‍സിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലാദന്റെ മൃതദേഹം കഴിഞ്ഞ മാസം രണ്ടിനു വടക്കേ അറേബ്യന്‍ കടലിലാണു സംസ്കരിച്ചത്. തങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്നു റിയര്‍ അഡ്മിറല്‍ സാമുവല്‍ പെരെസ് അറിയിച്ചു. അതേ സമയം ലാദന്റെ മൃതദേഹം സംസ്ക്കരിച്ചത് സംബന്ധിച്ച് യാതൊരു വിവരവും മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്ന് നാവികര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കപ്പലിനെ സ്വീകരിക്കാന്‍ ഒട്ടേറെ പേര് തുറമുഖത്ത് എത്തിയിരുന്നു. 5500 പേരാണു കപ്പലിലുള്ളത്. ആറു മാസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണു കപ്പല്‍ കരയ്ക്കടുത്തിരിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല