സ്വന്തം ലേഖകന്‍: കഴക്കൂട്ടത്ത് റസ്റ്റോറന്റ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും കത്തിക്കുത്ത് നടത്തുകയും ചെയ്ത യുവനടനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു, വീഡിയോ കാണാം. ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ അഭിനയിച്ച തൃശൂര്‍ സ്വദേശി സിദ്ധു സന്തോഷ് റാമിനെയാണ് നാട്ടുകാര്‍ ക്രൂരമായി തല്ലിച്ചതച്ചത്. ആദ്യം റസ്റ്റോറന്റ് ജീവനക്കാരോട് മോശമായി പെരുമാറിയ സിദ്ധു റസ്‌റ്റൊറന്റിലെ രണ്ട് ജീവനക്കാരെ കുത്തി പരിക്കേല്‍പിച്ചതിന് ശേഷം പുറത്തേയ്‌ക്കോടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് സിദ്ധുവിനെ പിടികൂടി. ഹെല്‍മെറ്റ് കൊണ്ട് ആദ്യം ഒരാള്‍ സിദ്ധുവിനെ അടിച്ചു. ഇയാള്‍ പിന്നീട് അവിടെ നിന്ന് പോകാന്‍ നോക്കുമ്പോള്‍ മറ്റുള്ളവര്‍ ആ ഹെല്‍മെറ്റ് പിടിച്ചുവാങ്ങി സിദ്ധുവിനെ വീണ്ടും മര്‍ദ്ദിയ്ക്കുകയായിരുന്നു. എട്ട് പത്ത് പേര്‍ ചേര്‍ന്ന് അതി ക്രൂരമായി ല്ലുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കഴക്കൂട്ടത്തെ എസ്എഫ്‌സി റസ്റ്റൊറന്റില്‍ വച്ചായിരുന്നു സംഭവം. മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലഹരിയിലായിരുന്നു സിദ്ധു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല