1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2015

സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ഷിയ പള്ളിയില്‍ തീവ്രവാദി ആക്രമണം, അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് സംശയം. സൈഹത്തിലെ പള്ളിയിലാണ് ആക്രമണം നടന്നത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. 20 കാരനായ അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നു. ഷിയകളുടെ പ്രാര്‍ത്ഥനയും മറ്റും നടക്കുന്നതിനിടെയാണ് ആക്രമണം.

അഷൂറ ആഘോഷങ്ങള്‍ക്ക് വേണ്ടി പള്ളയില്‍ ഒത്ത് ചേര്‍ന്നതായിരുന്നു വിശ്വാസികള്‍. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. അലി ഹുസൈന്‍ അല്‍ സലിം, അബ്ദുള്ള അല്‍ ജാസിം, ഐമന്‍ അല്‍ അജ്മി, അബ്ദുള്‍ സത്താര്‍ ബുസാലേഹ്, ബുട്ടാനിയ അല്‍ അബദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സൈഹത്തിന് പുറമെ ദമാമിലും ഭീകരാക്രമണം നടത്താന്‍ ശ്രമം നടന്നാതായും അക്രമിയെ സുരക്ഷ സൈന്യം വെടിവച്ച് കൊന്നതായും അല്‍ ഇക്ബരിയ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശിയായ തൊഴിലാളിയ്ക്ക് സംഭവത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.