1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2015

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിവന്ന വന്‍ സംഘം പിടിയില്‍, ഇടപാടുകാരെ ചാക്കിട്ടിരുന്നത് വെബ്‌സൈറ്റും ഫേസ്ബുക്കും വഴി. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ പരസ്യം നല്‍കിയായിരുന്നു വാണിഭം. സംഘത്തിലെ പ്രധാനിയും ഒന്നാം പ്രതിയുമായ കൊട്ടാരക്കര പുത്തൂര്‍ സ്വദേശി പ്രവീണ്‍ (27), അടൂര്‍ സ്വദേശി ജിഷ്ണു(19), തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (34), പേരൂര്‍ക്കട സ്വദേശി ഷജീബ് ഖാന്‍(34), അഞ്ചല്‍ സ്വദേശി അബിന്‍ വാഷ് (22), എറണാകുളം സ്വദേശി അജീഷ് (33), കൊല്ലം മാങ്ങാട് സ്വദേശി അനില്‍കുമാര്‍ (39), ഭാര്യ ബിനിമോള്‍ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തിന്റെ പിടിയില്‍ നിന്ന് നാലു സ്ത്രീകളെയും ഒരു ആണ്‍കുട്ടിയെയും മോചിപ്പിക്കുകയും ചെയ്തു. മൂന്നു കാറുകളും രണ്ടു ബൈക്കുകളും 18 മൊബൈല്‍ ഫോണുകളും ഒരു ടാബ്‌ലെറ്റും ലാപ്‌ടോപ്പും പതിനായിരത്തോളം രൂപയും പിടിച്ചെടുത്തു.

ഫേസ്ബുക്ക് പേജിലൂടെയും പ്രത്യേക വെബ്‌സൈറ്റ് വഴിയും സ്ത്രീകളുടെയും കുട്ടികളുടേതുമുള്‍പ്പെടെ നഗ്‌ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. വീട്ടമ്മമാര്‍ മുതല്‍ പ്രഫഷനലുകളുടെ വരെ സേവനം ലഭ്യമാക്കിയിരുന്നു. പരസ്യം കണ്ട് ആവശ്യക്കാരെന്ന വ്യാജേന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്താണ് പോലീസ് സംഘത്തെ കെണിയിലാക്കിയത്.

ദമ്പതികളായ അനീഷ് കുമാറും ബിനിമോളും ചേര്‍ന്നു വീടെടുത്താണു വാണിഭം നടത്തിവന്നത്. ആവശ്യക്കാരുടെ അടുത്തേക്കു സ്ത്രീകളെ എത്തിച്ചും കൊടുത്തിരുന്നു. 14 വയസ്സുള്ള മകന്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിനു വേണ്ടിയാണു വീടു വാടകയ്ക്ക് എടുത്തിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.