സ്വന്തം ലേഖകന്‍: തീവണ്ടി യാത്രക്കാര്‍ ഒരിക്കലെങ്കിലും റെയില്‍ നീര്‍ മിനറല്‍ വാട്ടര്‍ വാങ്ങി കുടിച്ചിട്ടുണ്ടാകും. തീവണ്ടിയില്‍ കുറഞ്ഞ വിലക്ക് കുടിവെള്ള വിതരണം ചെയ്യാനുള്ള പദ്ധതിയായ റയില്‍ നീരിന്റ മറവില്‍ നടക്കുന്ന വന്‍ അഴിമതി സിബിഐ പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. ഛത്തിസ് ഗഡ് സ്വദേശി ശ്യാം ബഹാരി അഗര്‍വാളിനെതിരയാണ് സി ബി ഐ കേസെടുത്തിരിക്കുന്നത്.
ഇയാള്‍ റയില്‍ നീര്‍ കാരറുകാരനാണ്. 10 വര്‍ഷത്തിനിടെ ശ്യാം ഉണ്ടാക്കിയത് 500 കോടിയാണെന്ന് സിബിഐ റെയഡില്‍ വ്യക്തമായി. 27 കോടി രൂപ അഗര്‍വാളിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇന്ത്യയിലുടനീളം റയില്‍വേ കാറ്ററിംഗില്‍ കൂട്ടുക്കാര്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്.
പ്രധാന ട്രയിനായ രാജധാനി,ശതാബ്ദി എന്നിങ്ങനെ പ്രധാനപ്പെട്ട തീവണ്ടികളിലെ കുടിവെള്ള കരാറുകള്‍ ഒപ്പിച്ച ഇയാള്‍ ഗുണനിലവാരമില്ലാത്ത സാധാരണ കുപ്പിവെള്ളം വാങ്ങി റെയില്‍ നീര്‍ ലേബല്‍ ഒട്ടിച്ച് മറിച്ചുവില്‍ക്കുകയായിരുന്നുവെന്ന് തെളിഞ്ഞു. ആറു രൂപയ്ക്ക് വാങ്ങുന്ന കുപ്പിവെള്ളം 15 രൂപയ്ക്കാണ് മറിച്ചുവിറ്റിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഏതാനും കമ്പനികള്‍ക്കെതിരെയും സി.ബി.ഐ കേസെടുത്തു. ആര്‍.കെ അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സത്യം കാറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അംബുജ് ഹോട്ടല്‍ ആന്റ റിയല്‍ എസ്‌റ്റേറ്റ്, പി.കെ അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സണ്‍ഷൈന്‍ പ്രൈവറ്റ് ലലിമിറ്റഡ്, ബൃന്ദാവന്‍ ഫുഡ് പ്രൊഡക്ട് ആന്റ് ഫുഡ് വേള്‍ഡ് എന്നിവയ്‌ക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
രണ്ട് മുന്‍ റയില്‍വേ മന്ത്രിമാര്‍ വഴിയാണ് റയില്‍ വേ കാറ്ററിംഗില്‍ വലിയ കോണ്‍ട്രാക്റ്റുകള്‍ നേടാനായതെന്ന് ഇയാള്‍ വെളിപ്പെടുത്തി. രണ്ടു ദശകങ്ങളായി റെയില്‍വേ കാറ്ററിംഗ് സര്‍വ്വീസില്‍ മികച്ചു നില്‍ക്കുന്നുണ്ടെന്ന് ഇയാളുടെ കമ്പനിയായ ആര്‍ കെ അസോസിയേറ്റസ് ആന്റ് ഹോട്ടല്‍സ് ആണ് രാജ്യത്തെ 150 ട്രയിനുകളില്‍ കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല