സ്വന്തം ലേഖകന്‍: കാലില്‍ ഹിന്ദു ദൈവത്തെ പച്ചകുത്തിയ സായിപ്പേ, സൂക്ഷിക്കണം, ഇത് ഇന്ത്യയാണ്. കാലില്‍ ഹിന്ദു ദൈവത്തെ പച്ചകുത്തി ബെംഗളൂരുവിലെത്തിയ വിദേശ ദമ്പതികള്‍ക്കുനേരെ മതഭ്രാന്തന്മാരുടെ കൈയ്യേറ്റശ്രമം. ഓസ്ട്രേലിയക്കാരായ ദമ്പതികളാണ് കുടുക്കിയായത്. പ്രശ്നം കൈയ്യാങ്കളിയിലെത്തിയപ്പോള് പോലീസും സംഭവ സ്ഥലത്തെത്തി.
അവസാനം ജനങ്ങളോട് മാപ്പു പറയിപ്പിച്ചാണ് ദമ്പതികളെ വിട്ടയച്ചത്. മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു ദമ്പതികളെ വളഞ്ഞുവച്ചവരുടെ ആരോപണം. ബെംഗളൂരുവിലെ ഒരു റെസ്റ്റോറന്റില്‍ നിന്നിറങ്ങവെയാണ് ഒരു കൂട്ടം ആളുകള്‍ ദമ്പതികളെ തടഞ്ഞു നിര്‍ത്തിയത്.
വിനോദ സഞ്ചാരികളായ മാത്യു ഗോര്‍ഡന്‍, എമിലി കാസ്സിയാനൗ എന്നിവരെയാണ് തടഞ്ഞു നിര്‍ത്തിയത്. കാലില്‍ ദുര്‍ഗ്ഗാ ദേവിയുടെ ചിത്രമാണുണ്ടായത്. ചിത്രം ഇവിടെവെച്ച് നീക്കം ചെയ്യണമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ദമ്പതികള്‍ പറയുന്നു.
പോലീസെത്തിയിട്ടും ദമ്പതികള്‍ക്ക് രക്ഷപ്പെടാനായില്ല. തുടര്‍ന്ന് ദമ്പതികളെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെവെച്ച് പോലീസ് ഇവരെ ശകാരിക്കുകയും മത വികാരത്തെക്കുറിച്ച് ക്ലാസെടുക്കുകയുമാണ് ചെയ്തതെന്നും ഗോര്‍ഡനും എമിലിയും വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല