1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2015

സ്വന്തം ലേഖകന്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു, തെക്കന്‍ ജില്ലകളില്‍ യാത്രക്കാര്‍ വലയാന്‍ സാധ്യത. 24 മണിയ്ക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ആരംഭിച്ചു. യാത്രക്കാര്‍ കൂടുതലും കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്ന തെക്കന്‍ ജില്ലകളില്‍ ഗതാഗത ക്ലേശത്തിന് സാധ്യയുണ്ട്.

ദേശസാത്കൃത റൂട്ടുകളും സൂപ്പര്‍ക്‌ളാസ് പെര്‍മിറ്റുകളും സംരക്ഷിയ്ക്കുക, പുതിയ ബസുകള്‍ നിരത്തിലിറക്കി സര്‍വീസുകള്‍ കാര്യക്ഷമമാക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിയ്ക്കുക, എംപാനല്‍ ദിവസ വേതനം അഞ്ഞൂറ് രൂപയാക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്കിന് ഒരുങ്ങുന്നത്.

മന്ത്രി വിളിച്ച് ചേര്‍ത്ത യോഗം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നേതാക്കള്‍ സമരത്തിലേയ്ക്ക് നീങ്ങിയത്. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാണെന്ന് കെഎസ്ആര്‍ടിസി എംഡി ആന്ററണി ചാക്കോ അറിയിച്ചു. പണിമുടക്കില്‍ പങ്കെടുന്നില്ലെന്ന് ടിഡിഎഫ്, കെഎസ്ടി, എംപ്‌ളോയീസ് സംഘ്, ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് യൂണിയന്‍ (എഐടിയുസി) എന്നീ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.