സ്വന്തം ലേഖകന്‍: ചൈനയുടെ ആകാശത്ത് മായാനഗരം, അത്ഭുത ദൃശ്യം കണ്ട് അന്തംവിട്ടത് ആയിരങ്ങള്‍. ചൈനയിലാണ് ഈ പ്രതിഭാസം ദൃശ്യമായത്. ആകാശത്ത് മേഘങ്ങള്‍ക്കിടയില്‍ ഒരു നഗരം പോലെയാണ് അത് കണ്ടത്. തുടര്‍ന്ന് മേഘങ്ങള്‍ക്കൊപ്പം ആ നഗരവും ഒഴുകി നീങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.
ചൈനയിലെ ഗ്വാങ്‌ദോങ് പ്രവിശ്യയിലാണ് ഈ മേഘനഗരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒക്‌ടോബര്‍ ഏഴിനായിരുന്നു ഇത്. ദിവസങ്ങള്‍ക്ക് ശേഷം ജിയാംഗ്‌സി പ്രവിശ്യയിലും ഇത് കണ്ടു. രണ്ടിടത്തും കുറച്ച് മിനുട്ടുകള്‍ മാത്രമേ ഈ പ്രതിഭാസം നീണ്ടുനിന്നുള്ളു. അതിന് ശേഷം അപ്രത്യക്ഷമായി.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് നാസ ഒപ്പിച്ച പണിയാണെന്നാണ് ചിലര്‍ വിശ്വസിയ്ക്കുന്നത്. പ്രോജക്ട് ബ്ലൂ ബീം ന്നെ പേരില്‍ നാസ ഒരു പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും ഹോളാഗ്രാഫിക് ടെക്‌നോളജി ഉപയോഗിച്ച് സൃഷ്ടിച്ച പ്രതിച്ഛായയാണ് അതെന്നും ചിലര്‍ പറയുന്നു.
എന്നാല്‍ ഭൂമിക്ക് സമാന്തരമായി മറ്റൊരു ലോകം ഉണ്ടെന്നും അതാണ് ചൈനയില്‍ കണ്ടതെന്നും വിശ്വസിക്കുന്ന വേറൊരു വിഭാഗവും ഉണ്ട്. നാസയുടെ പദ്ധതിയോ, സമാന്തര ലോകമോ അല്ലെന്നും മേഘങ്ങള്‍ പ്രത്യേക രീതിയില്‍ നില്‍ക്കുമ്പോഴുണ്ടാകുന്ന ഫാറ്റ മോര്‍ഗ്ഗ എന്ന പ്രതിഭാസമാണ്‍ ഇതെന്നുമാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല