സ്വന്തം ലേഖകന്‍: സ്വിസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധര്‍ക്ക് മുന്നേറ്റം, യൂറോപ്യന്‍ യൂണിയന്റെ പുനരധിവാസ പദ്ധതികള്‍ പാളാന്‍ സാധ്യത. തെരഞ്ഞെടുപ്പില്‍ ആകെ വോട്ടില്‍ 29.4 ശതമാനം നേടിയാണ് കുടിയേറ്റത്തെ എതിര്‍ക്കുന്ന സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി (എസ്വിപി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
എസ്വിപി 2011 ല്‍ 26.6 ശതമാനം വോട്ടു നോടിയിരുന്നു. പാര്‍ലമെന്റിന്റെ അധോസഭയിലെ 200 സീറ്റുകളില്‍ 65 സീറ്റും പാര്‍ട്ടി സ്വന്തമാക്കി. നിലവില്‍ 54 സീറ്റാണ് ഉണ്ടായിരുന്നത്. ഒരു നൂറ്റാണ്ടിനിടയില്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ വിജയമാണിത്. കുടിയേറ്റമായിരുന്നു ഇക്കുറി തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം.
മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്കുള്ള വര്‍ധിച്ച കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന കക്ഷിയാണ് എസ്വിപി. കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്‍ വിവിധ രാജ്യങ്ങള്‍ക്ക് ക്വോട്ട ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളെയും ഫലം ബാധിക്കും.
തിരഞ്ഞെടുപ്പുഫലത്തില്നിന്ന് എല്ലാം വ്യക്തമാണെന്ന് എസ്വിപി നേതാവ് ടോണി ബ്രണ്ണര്‍ പറ!ഞ്ഞു. യൂറോപ്പിലേക്കുള്ള വമ്പിച്ച കുടിയേറ്റത്തില്‍ ജനങ്ങള്‍ ആശങ്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല