സ്വന്തം ലേഖകന്‍: മരുന്നിന് പൊള്ളുംവില, ആറു വയസുകാരനായ ഇന്ത്യന്‍ വംശജന് എന്‍എച്ച്എസ് ജീവന്‍രക്ഷാ മരുന്ന് നിഷേധിച്ചു. വന്‍ ചെലവു വരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വംശജനായ കിരത് മാന്‍ ബ്രിട്ടന് മരുന്നു നിഷേധിച്ചത്. കിരതിനൊപ്പം മറ്റ് അഞ്ച് കുട്ടികള്‍ക്കും ബ്രിട്ടിഷ് സര്‍ക്കാര്‍ ജീവന്‍രക്ഷാ മരുന്നു നിഷേധിച്ചിട്ടുണ്ട്.
കുട്ടികള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിനു കത്തെഴുതിയിട്ടും പ്രയോജനമുണ്ടായില്ല. മസ്കുലര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് ചികിത്സയിലാണ് ഇന്ത്യന്‍ വംശജനായ കിരത് മാന്‍. ബ്രിട്ടനില്‍ 3500 കുട്ടികളില്‍ ഒരാളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ രോഗമാണിത്.
മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ചാല്‍ പത്തു വയസ്സിനുള്ളില്‍ പേശികള്‍ക്കു ബലക്ഷയം സംഭവിച്ചു രോഗി വീല്‍ചെയറിലാകും. ഒരു രോഗിക്ക് ഒരു വര്‍ഷം നാലു ലക്ഷം പൗണ്ട് (നാലു കോടിയോളം രൂപ) ചെലവു വരുന്ന ട്രാന്സ്ലാന ചികിത്സയാണ് പരിഹാരമാര്‍ഗം.
എന്നാല്‍ ഇത്രയും ഭീമമായ തുക വരുന്ന ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നല്കാന് വ്യവസ്ഥയില്ലെന്നതാണു വൈദ്യസഹായം നിഷേധിക്കാന്‍ കാരണമായി പറഞ്ഞത്. കിരതിന്റെ സഹായ അഭ്യര്‍ഥനക്ക് നേരെ കാമറണൂം കണ്ണടച്ചതോടെ ഇരുട്ടില്‍ തപ്പുകയാണ് കവന്റ്രിയില്‍ താമസിക്കുന്ന കിരതിന്റെ കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല