സ്വന്തം ലേഖകന്‍: മൊയ്തീന്റെ കാഞ്ചനയെ കാണാന്‍ ജനപ്രിയ നായകനെത്തി, ബി.പി.മൊയ്തീന് സേവാമന്ദിറിനു സ്വന്തം കെട്ടിടമെന്ന സ്വപ്നത്തിന് സഹായവുമായി. 8.7 സെന്റ് സ്ഥലത്ത് ഉയരുന്ന കെട്ടിടത്തിന്റെ 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒന്നാം നിലക്കാണ് ഇപ്പോള്‍ അനുമതി കിട്ടിയിരിക്കുന്നത്. ഈ നിര്‍മ്മാണത്തിനുള്ള ചെലവ് ഏറ്റെടുക്കുമെന്ന് നടന് ദിലീപ് അറിയിച്ചു. അടുത്ത മാസം 15നു കെട്ടിടത്തിനു ദിലീപ് തന്നെ തറക്കല്ലിടും.
ഇന്നലെ ഉച്ചകഴിഞ്ഞ് നാലേകാലോടെയാണു മുക്കത്തെ ബി.പി.മൊയ്തീന് സേവാമന്ദിറില്‍ ദിലീപ് എത്തിയത്. ജയപ്രിയ നായകനെ കാണാന്‍ തടിച്ചുകൂടിയവര്ക്കിടയിലൂടെ അടുത്തെത്തിയ ദിലീപിനെ കണ്ടയുടന്‍ കാഞ്ചനമാല കസേരയില്‍ നിന്ന് എഴുന്നേറ്റു വന്നു പൊന്നാടയണിയിച്ചു. അമ്മേ എന്നു വിളിച്ചു ദിലീപ് അവരെ ആശ്ലേക്കുകയും ചെയ്തു.
‘ഒരുപാടു സന്തോഷമുണ്ടു മോനേ’ എന്നു പറഞ്ഞുകൊണ്ട് ഒരിക്കല്‍ക്കൂടി അവര്‍ ദിലീപിന്റെ കയ്യില്‍ മുറുകെ പിടിച്ചു. ”അമ്മയുടെ സ്വപ്നം എനിക്കു മനസ്സിലായി, അതിന്റെ ആവശ്യവും തിരിച്ചറിഞ്ഞു; ഇനി ഞാനുണ്ട് കൂടെ”– ദിലീപ് പറഞ്ഞു. പിന്നീട് മാധ്യമങ്ങളുമായി സംസാരിക്കാനും ദിലീപ് സമയം കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല