കെ.ജെ.ജോണ്‍ (ഉംറ്റാറ്റാ): ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഈ വര്‍ഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.
ഉംറ്റാറ്റാ സൌത്ത്‌റിഡ്ജ് അസ്സെന്‍ഷന്‍ ദേവാലയത്തില്‍ നടന്ന തിരുന്നാളില്‍ ഫ്രീഹൈട് ഇങ്കാമന ആബി സെമിനാരിയുടെ ചുമതല വഹിക്കുന്ന റവ.ഫാ.റെജിമോന്‍ മൈക്കിള്‍ ഓണാശ്ശേരില്‍ ( ഡോമിനിക് ) ന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും നടത്തി.
ഉംറ്റാറ്റായിലെ വിവിധ മേഖലകളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിച്ച ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ റവ.സി.ലിയോബ, സി.റോസ് ജോയിസ്, സി.ജെസ്‌ലിന്‍, സി.ലിയ, സി.വിനയ എന്നിവരുടെ ആത്മാര്‍ഥമായ സഹകരണത്താല്‍ തിരുനാള്‍ വര്‍ണാഭമാക്കുവാന്‍ കഴിഞ്ഞു.
സൌത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിശുദ്ധയുടെ അനുഗ്രഹം തേടി നിരവധിയാളുകള്‍ പെരുന്നാളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
വിശുദ്ധ കുര്‍ബ്ബാനയ്ക്കും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് ശേഷം സ്‌നേഹവിരുന്നും നേര്‍ച്ചപാച്ചോറും സംഘാടകര്‍ ഒരുക്കി. ഉംറ്റാറ്റായിലെ ഈ തിരുനാള്‍ ആഘോഷം പ്രാര്‍ത്ഥനയുടെയും അനുഗ്രഹത്തിന്റെയും ആത്മീയ ആഘോഷമായി വിശ്വാസികള്‍ക്ക് അനുഭവപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല